25.6 C
Kollam
Saturday 14th November, 2026 | 09:45:52 AM
Home Lifestyle Entertainment ചെറിയ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാതെ നോക്കി ഇരുന്നു വലുതാക്കി രണ്ട് വഴിക്ക് ആകും; വിവാഹജീവിതത്തിൽ സംഭവിച്ചത്

ചെറിയ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാതെ നോക്കി ഇരുന്നു വലുതാക്കി രണ്ട് വഴിക്ക് ആകും; വിവാഹജീവിതത്തിൽ സംഭവിച്ചത്

Advertisement

നടി വീണ നായരും മുൻ ഭർത്താവും സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആയ വ്യ്കതികൾ ആണ്. ഒരാൾ ആർ ജെ ആണ്, മറ്റെയാൾ സിനിമ സീരിയൽ രംഗത്ത് സജീവമായ ആളും. കുറച്ചുനാളുകൾക്ക് മുൻപ് ഇരുവരും വേര്പിരിയുകയും മറ്റൊരു ലൈഫിലേക്ക് അമൻ കടക്കുകയും ചെയ്തു. ഈ അടുത്താണ് അയാൾക്ക് ഒരു കുഞ്ഞുകൂടി ജനിക്കുന്നത്. എന്നാൽ വീണ ഇപ്പോഴും സിംഗിൾ മദർ ആയി ജീവിതം തുടരുന്നു. ഡിവോഴ്സിനെ കുറിച്ച് പലപ്പോഴും മീഡിയ വീണയോട് സംസാരിച്ചിരുന്നു എങ്കിലും ഒരിക്കൽ പോലും ഭർത്താവിന്റെയോ വീട്ടുകാരുടെയോ ഒരു കുറ്റവും അവർ പറഞ്ഞിട്ടില്ല. ഏറ്റവും മനോഹരമായ ഒരു ബന്ധം എന്നാണ് അവർ അതിനെ വിശേഷിപ്പിക്കുന്നത്. ഈ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആണ് ചെറിയ താളപ്പിഴകൾ വന്നപ്പോൾ നമ്മൾ വേണ്ട രീതിയിൽ അത് ഹാൻഡിൽ ചെയ്തില്ല! അത് പിന്നെ പരിഹരിക്കാൻ കഴിയാതെ പോയെന്ന് വീണ പറഞ്ഞത്. ഒരു പക്ഷേ തന്റെ അച്ഛനും അമ്മയും ഒപ്പം ഉണ്ടായിരുന്നു എങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും വീണ കൂട്ടിച്ചേർത്തു. തന്റെ തീരുമാനം ആണ് ജീവിതം അത് ആലോചിച്ചു തീരുമാനിക്കേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്ന് സഹോദരൻ പറഞ്ഞു തന്നുവെന്നും വീണ വ്യക്തമാക്കി. വീണയുടെ വീഡിയോ വൈറൽ ആയതോടെ നിരവധി അഭിപ്രായങ്ങൾ ആണ് ഉയർന്നത്.

ഡിവോഴ്സ് ആകുന്ന എല്ലാവർക്കും പറ്റുന്ന അബദ്ധം ആണ് ഇത്.. ചെറിയ ചെറിയ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാതെ നോക്കി ഇരുന്നു വലുതാക്കി വലുതാക്കി രണ്ട് വഴിക്ക് ആകും… ചിലരുടെ ധാരണ പോയ ആൾ കുറച്ചു കഴിയുമ്പോൾ നമ്മുടെ അടുത്തേക്ക് തന്നെ വരും എന്നായിരിക്കും … പക്ഷേ അവർ വേറെ പങ്കാളിയെ തിരഞ്ഞെടുക്കാൻ ആണ് ഭൂരിപക്ഷം കേസിലും സാധ്യത അങ്ങനെ തിരഞ്ഞെടുത്തു കഴിയുമ്പോൾ ആണ് അയാളുടെ വരവും കാത്തിരുന്ന ആൾക്ക് മാനസികമായ ആഘാതം സംഭവിക്കുന്നത്.. അതോടെ അന്ന് വരെ യുള്ള വാശിയും വൈരാഗ്യവും ഒക്കെ പോകും… തന്റേത് ആയിരുന്ന ആൾ മറ്റൊരാളുടെ ആയ വിവരം ഉൾകൊള്ളാൻ പോലും പറ്റാതെ കരഞ്ഞു നിലവിളിക്കുന്ന അവസ്ഥ ആകും… വീണയുടെ വാക്കുകളിൽ നിന്ന് അറിയാം അവർ ഈ അവസ്ഥയിൽ കൂടി കടന്നു പോയ ആൾ ആണെന്ന് എന്നായിരുന്നു ഒരാളുടെ കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here