31.3 C
Kollam
Saturday 24th October, 2026 | 02:24:42 PM
Home Lifestyle Entertainment വീണക്ക് പിന്നാലെ അമാൻ എത്തി; എന്റെ എല്ലാ വിഷമങ്ങളിലും സന്തോഷങ്ങളിലും കൈത്താങ്ങായി നിന്നവൻ, മുന്നോട്ടുപോകാൻ എന്റെ...

വീണക്ക് പിന്നാലെ അമാൻ എത്തി; എന്റെ എല്ലാ വിഷമങ്ങളിലും സന്തോഷങ്ങളിലും കൈത്താങ്ങായി നിന്നവൻ, മുന്നോട്ടുപോകാൻ എന്റെ ശക്തി നിന്റെ മുഖമാണ്, മോനേ

എന്റെ എല്ലാ വിഷമങ്ങളിലും സന്തോഷങ്ങളിലും കൈത്താങ്ങായി നിന്നവൻ, മുന്നോട്ടുപോകാൻ എന്റെ ശക്തി നിന്റെ മുഖമാണ്, മോനേ; മകനോട് വീണ

മകന്റെ പിറന്നാൾ ദിനം വീണ നായർ പങ്കുവച്ച കുറിപ്പ് വൈറൽ ആകുന്നു,വീണ പങ്കിട്ട കുറിപ്പിന് പിന്നാലെയാണ് മുൻ ഭർത്താവ് അമൻ മകന്റെ പിറന്നാൾ ദിനത്തിന് കുറിപ്പ് പങ്കിട്ടത്.

ഇന്ന് തുലാം മാസത്തിലെ ഉത്രട്ടാതി…

ദൈവം എനിക്ക് ഒരു നിധി തന്നിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു…
എന്റെ അമ്പുച്ചന്റെ പിറന്നാൾ…
2016 നവംബർ 11 — തുലാമാസത്തിലെ ഉത്രട്ടാതി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസം. എന്റെ അമ്പാടി ഈ ലോകത്തേക്ക് വന്ന ദിവസം…

ഇന്ന് എന്റെ മോൻ വലിയ കുട്ടിയായി. എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നുപോയത്. ഇന്നലെ വരെ എന്റെ കൈകളിൽ ഒതുങ്ങിയിരുന്ന കുഞ്ഞ് ഇന്ന് വളർന്ന് എനിക്ക് ഏറ്റവും വലിയ ധൈര്യവും ആശ്വാസവുമായി മാറിയിരിക്കുന്നു.

എന്റെ എല്ലാ വിഷമങ്ങളിലും സന്തോഷങ്ങളിലും എനിക്ക് കൈത്താങ്ങായി, എന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്ന കുഞ്ഞ്… ജീവിതത്തിൽ എത്ര പ്രതിസന്ധികൾ വന്നാലും തളരാതെ മുന്നോട്ടുപോകാൻ എനിക്ക് ശക്തി നൽകുന്നത് നിന്റെ മുഖമാണ്, മോനേ.

Pirannal aashamsakal ambuchaaaaa…

നീ വളരുമ്പോൾ നല്ലൊരു മനുഷ്യനായി വളരണം എന്നാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. സഹജീവികളോട് സ്നേഹവും കരുണയും കാണിക്കുന്നവനായി, എല്ലാവരോടും ദയയോടെയും ബഹുമാനത്തോടെയും പെരുമാറുന്നവനായി നീ മാറണം. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും കഴിയുന്നിടത്തോളം അവരെ സഹായിക്കാനും നിനക്ക് കഴിയണം.

അതോടൊപ്പം, ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിടാൻ കഴിയുന്ന ശക്തനും ധീരനുമായ ഒരാളായി നീ വളരണം. എത്ര വലിയ പ്രതിസന്ധികൾ വന്നാലും തളർന്നുപോകാതെ, സ്വന്തം കാലിൽ ഉറച്ചുനിന്ന്, ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്കുവേണ്ടി ധൈര്യത്തോടെ നിലകൊള്ളാൻ നിനക്ക് കഴിയണം. ആരെയും ഭയപ്പെടുത്തുന്നവനല്ല, മറിച്ച് ആരെയും ഭയക്കാതെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവനാകണം നീ.

ഒരായിരം ഉമ്മകൾ, എന്റെ പൊന്നുമോന്…

സ്നേഹത്തോടെ,
നിന്റെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here