ശാസ്താംകോട്ട : ട്രെയിൻ സിറ്റി പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ ശാസ്താംകോട്ട റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും വൃത്തിയാക്കി. റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമുകളും പരിസര പ്രദേശങ്ങളും പുല്ലുകൾ വളർന്നും ഇതര മാലിന്യങ്ങൾ കിടന്ന സാഹചര്യത്തിലാണ് ട്രെയിൻ സിറ്റി പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പ്രസിഡന്റ് ബി. സുരേഷ്‌കുമാർ
, ബി.ശ്രീജ, എസ്. വർഗീസ്,എം.രാജീവ്, ആർ. ഉല്ലാസ്, എം. പ്രിജി, കെ.ജെ.നദീറാ,കെ. പ്രീത, വി. രാജേഷ്, എസ്. ശശിധരൻപിള്ള, സുരേഷ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ സിറ്റി പ്രവർത്തകർ ശുചീകരണം നടത്തുന്നു.




























