31.3 C
Kollam
Saturday 24th October, 2026 | 03:38:20 PM
Home News Kerala SMA രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് നൽകിയത് സർക്കാരിൻ്റെ വീഴ്ച; പിണറായി

SMA രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് നൽകിയത് സർക്കാരിൻ്റെ വീഴ്ച; പിണറായി

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് ‘ക്ലിനിക്കല്‍ ട്രയല്‍’ ലേബലുള്ള മരുന്ന് നല്‍കിയത് സര്‍ക്കാര്‍ തലത്തിലെ ​ഗുരുതര വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ പ്രശ്നത്തിന്റെ ഗൗരവം സര്‍ക്കാര്‍ വേണ്ടത്ര ഉള്‍ക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തുവരികയോ ചെയ്തിട്ടില്ല. എന്നാൽ‌ വിഷയത്തെ വഴിതിരിച്ചു വിട്ട്, ജെനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ആരോ​ഗ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. വന്‍കിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാന്‍ ജനറിക് മരുന്നുകള്‍ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പേറ്റന്‍റ് വിഷയത്തിലും ജെനറിക്ക് മരുന്നുകളുടെ കാര്യത്തിലും സിപിഐ എമ്മിന് ഈ മന്ത്രിക്കും കോൺഗ്രസിനും യുഡിഎഫിനും ഉള്ളതിനേക്കാൾ വ്യക്തമായ പ്രഖ്യാപിത നിലപാടുണ്ടെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here