31.3 C
Kollam
Saturday 24th October, 2026 | 03:25:05 PM
Home News Kerala PSC യിൽ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണം; 16 വർഷം മുൻപ് നടന്ന SI പരീക്ഷ...

PSC യിൽ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണം; 16 വർഷം മുൻപ് നടന്ന SI പരീക്ഷ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ. അന്വേഷണം മുൻഗണന മറികടന്ന് മറ്റു മൂന്നു പേർക്ക് നിയമനം നൽകിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്. വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതി.

16 വർഷം മുൻപ് നടന്ന SI പരീക്ഷ പരാതിയിൽ ആണ് ഇപ്പോൾ വകുപ്പ് ഉത്തരവ് വന്നത്.

നിലവിലെ പിഎസ്‌സി ക്രമക്കേടുകൾ അന്വേഷിക്കുന്ന എസ്ഐടി സംഘം ഈ പരാതിയും അന്വേഷിക്കും.

പരീക്ഷയ്ക്കുശേഷം മാർക്ക് ലിസ്റ്റ് അട്ടിമറിച്ച് എന്നാണ് പരാതി

കായികക്ഷമത പരീക്ഷയിൽ അനർഹരെ തിരുകി കയറ്റി, എന്നും ആരോപണം ഉണ്ട്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. എഴുത്ത് പരീക്ഷ സംബന്ധിച്ചാണ് പരാതി നൽകിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ മുൻഗണന ലഭിക്കേണ്ട നാല് പേരുണ്ടായിരുന്നു. എന്നാൽ മൂന്ന് പേർക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്നാണ് പരാതി നൽകിയത്. കോടതിയിൽ കേസ് എത്തിയെങ്കിലും വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപവും പരാതിയിലുണ്ട്. വിഷയത്തിൽ വിശ​ദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here