30.3 C
Kollam
Saturday 31st October, 2026 | 05:25:20 PM
Home News Kerala സാജു ജോർജിനെ SIT ഇന്ന് ചോദ്യം ചെയ്യും

സാജു ജോർജിനെ SIT ഇന്ന് ചോദ്യം ചെയ്യും

Advertisement

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പി എസ് സി സെക്രട്ടറി സാജു ജോർജിനെ SIT ഇന്ന് ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നിർദേശം. പി എസ് സി ചെയർമാൻ, പരീക്ഷ കൺട്രോളർ എന്നിവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. നിലവിൽ അഡീഷണൽ സെക്രട്ടറി ആർ ഹരി ഉൾപ്പെടെ രണ്ട് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

പി എസ് സിയിലെ പരീക്ഷ തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കുകയാണ് SIT. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കിപ്പുറം രണ്ടാമത്തെ അറസ്റ്റും SIT രേഖപ്പെടുത്തി. ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ ഹരിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. OMR പരീക്ഷയുടെ ചുമതല ഇരുവർക്കുമായിരുന്നതിനാൽ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. പി എസ് സി അംഗങ്ങൾക്ക് പുറമെ സെക്രട്ടറി സാജു ജോർജിനെയും ചോദ്യം ചെയ്യാനാണ് നിലവിൽ SIT യുടെ തീരുമാനം. ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാനാണ് നിർദേശം.

പരീക്ഷാ കൺട്രോളർ ബിനി കെ എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനും എസ് ഐ ടി തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കൂടുതൽ PSC അംഗങ്ങളെയും ചോദ്യം ചെയ്യും. പി എസ് സി ചെയർമാനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെങ്കിലും
ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു എം ആർ ബൈജു ചെയ്തത്. ഈ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യാനാണ് എസ് ഐ ടി തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here