തിരുവനന്തപുരം. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ . 16 രാജ്യങ്ങളിൽ നടത്തിയ യാത്രയിൽ പക്ഷെ താമസം എവിടെയായിരുന്നു, ആര് സ്പോൺസർ ചെയ്തു എന്നത് വ്യക്തമാക്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിയുടെ ചില യാത്രകളിൽ മകൾ ഒപ്പമുണ്ടായിരുന്നെങ്കിലും ഔദ്യോഗിക രേഖകളിൽ അത് രേഖപ്പെടുത്തിയിട്ടില്ല. ഒരുകോടി 15 ലക്ഷത്തി 99362 രൂപയാണ് യാത്രകൾക്കായി കഴിഞ്ഞ സർക്കാർ ചെലവഴിച്ചത്
( മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് 131 വിദേശ യാത്രകൾ.പിണറായി വിജയന്റെ 16 വിദേശയാത്രകളിൽ മൂന്നു യാത്രകൾ ചികിത്സക്ക്. 3 യാത്രകൾ സ്വകാര്യ യാത്രകളും ആയിരുന്നു. മിക്ക യാത്രകളിലും ഒപ്പം ഉണ്ടായിരുന്നത് ഭാര്യ ടി കമലയും പേഴ്സണൽ അസിസ്റ്റന്റ് വി എം സുനീഷും. വിമാന ടിക്കറ്റ് ചാർജ് ഒക്കെ റീ ഇമ്പേഴ്സ് ചെയ്തിട്ടുണ്ടെങ്കിലുംതാമസ ചെലവ് പൂജ്യം ആണ്. എവിടെയായിരുന്നു താമസം ആരാണ് സ്പോൺസർ ചെയ്തത് എന്നുള്ള ഒരു വിവരവും സർക്കാരിന്റെ പക്കലുമില്ല. ടിക്കറ്റ് ചാർജ് ഇനത്തിൽ 40 42 234 രൂപയാണ് മുഖ്യമന്ത്രിക്കായി ചെലവഴിച്ചത്.UAE യിൽ പോയ അഹമ്മദ് ദേവർകോവിലും റോമിൽ പോയ റോഷി അഗസ്റ്റിനും മാത്രമാണ് താമസത്തിന് സർക്കാരിൽ നിന്നും പണം വാങ്ങിയിട്ടുള്ളത്. യാത്രകളിൽ മുഖ്യമന്ത്രിക്ക് തൊട്ടു പിന്നിലുള്ളത് കായിക മന്ത്രിയായിരുന്ന വി അബ്ദുറഹ്മാൻ ആണ്. വിവാദമായ സ്പെയിൻ യാത്ര അടക്കം 13 യാത്രകൾ. ഇതിൽ ഒമ്പതും സ്വകാര്യം.രണ്ടെണ്ണം ചികിത്സാർത്ഥവുമാണെന്നാണ് സർക്കാർ രേഖ. ഗതാഗതമന്ത്രിയായിരുന്ന കെബി ഗണേഷ് കുമാർ 10 വിദേശയാത്രകൾ നടത്തി എല്ലാം സ്വകാര്യ യാത്രകൾ. തൊട്ടുപിന്നിൽ മന്ത്രി മുഹമ്മദ് റിയാസ് ഉണ്ട് 12 രാജ്യങ്ങളിലേക്ക് യാത്ര പോയി. ആറു സ്വകാര്യ യാത്രകൾ.യുഎഇയിലേക്ക് പോയ യാത്രയിൽ ഭാര്യ ടി വീണയും ഒപ്പം ഉണ്ടായിരുന്നു.ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജും 10 വിദേശയാത്രകൾ നടത്തി. അതിൽ ആറും സ്വകാര്യ യാത്രകൾ. ജലവിഭവ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ നടത്തിയത് 14 വിദേശയാത്രകൾ ആണ്. ഇതിൽ 7എണ്ണം സ്വകാര്യം. എം ബി രാജേഷ്,സജി ചെറിയാൻ,ജി ആർ അനിൽ എന്നിവർ 8 യാത്രകളാണ് നടത്തിയത്. ധന മന്ത്രി ബാലഗോപാൽ അഞ്ച് യാത്രകൾ. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഓരോ രാജ്യങ്ങളിലേക്ക് മാത്രമാണ് പോയിട്ടുള്ളത്. മുഖ്യമന്ത്രി വി ഡി സതീശന്റെ സ്പോൺസേർഡ് വിമാനയാത്രയ്ക്കെതിരെ നിലപാടെടുത്ത ഇപ്പോഴത്തെ പ്രതിപക്ഷം ഭരണപക്ഷത്ത് ആയിരിക്കുമ്പോൾ നടത്തിയ വിദേശയാത്രകളിൽ എവിടെയായിരുന്നു താമസം താമസത്തിനുള്ള ചെലവ് ആര് നൽകി എന്നത് ഒന്നും സർക്കാരേഖകളിൽ വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. എംഎൽഎമാരെ ഒപ്പം കൂട്ടി വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ പോയ ലബനൻ യാത്രക്ക് സർക്കാരിന് ചെലവായത് 2118010 രൂപ.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാ വിവരങ്ങൾ നജീബ് കാന്തപുരം എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി സഭയിൽ നൽകിയത്.

































