26.4 C
Kollam
Saturday 28th November, 2026 | 09:01:05 AM
Home Lifestyle Culture മലപ്പുറം റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് ആ​ല​ത്തി​യൂ​രി​ൽ തി​രി​തെ​ളി​യും

മലപ്പുറം റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് ആ​ല​ത്തി​യൂ​രി​ൽ തി​രി​തെ​ളി​യും

Advertisement

മലപ്പുറം: ക​ല​യു​ടെ വ​ർ​ണ​വ​സ​ന്തം തീ​ർ​ക്കാ​ൻ 37-ാമ​ത് മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തിരൂർ ആ​ല​ത്തി​യൂ​ർ കെഎച്ച്എം​എ​ച്ച്എ​സ്എ​സി​ൽ തു​ട​ക്ക​മാ​കും. ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു വ​രെ​യാ​ണ് ക​ലാ​മേ​ള ന​ട​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌ട​ർ സ​ക്കീ​ന മ​ല​യി​ൽ ക​ണ്ണ​ഞ്ചേ​രി പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ക​ലോ​ത്സ​വ​ത്തി​ന്ഔദ്യോ​ഗി​ക തു​ട​ക്ക​മാ​കും. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​എ​സ്. ജോ​യ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എം​പി​മാ​രാ​യ എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ്, പി.​പി. സു​നീ​ർ എ​ന്നി​വ​രും ക​ലാ​കാ​രി തീ​ർ​ഥ​സ​ത്യ​നും ആ​ശം​സ നേ​രും. ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ലാ,സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
11,144 ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. ആ​ല​ത്തി​യൂ​ർ സ്കൂ​ളും സ​മീ​പ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ക്കം 20 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​ര​ങ്ങു​ണ​രും. മു​ഴു​വ​ൻ ര​ച​നാ മ​ത്സ​ര​ങ്ങ​ളും ഇ​ന്ന് ന​ട​ക്കും. ബാ​ൻ​ഡ് മേ​ളം തി​രൂ​ർ ജി​ബി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ക്കു​ക.

മ​ത്സ​രാ​ർ​ഥി​ക​ൾ, എ​സ്കോ​ർ​ട്ടിം​ഗ് അ​ധ്യാ​പ​ക​ർ, ഒ​ഫീ​ഷ്യ​ൽ​സ് എ​ന്നി​വ​ര​ട​ക്കം മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. 11 കൗ​ണ്ട​റു​ക​ളി​ലാ​യി ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. കോ​ങ്ങാ​ട് വി​നോ​ദ് സ്വാ​മി​യാ​ണ് പാ​ച​ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. നാ​ളെ ക​ലാ​മേ​ള ഉ​ണ്ടാ​യി​രി​ക്കി​ല്ല. 30ന് ​വീ​ണ്ടും വേ​ദി ഉ​ണ​രും.

LEAVE A REPLY

Please enter your comment!
Please enter your name here