26.4 C
Kollam
Saturday 28th November, 2026 | 08:23:44 AM
Home News Breaking News താജ്മഹലിൽനിന്ന് കടത്തിക്കൊണ്ടുപോയ മാർബിൾ ഫലകം യു.കെയിൽ ലേലത്തിന്

താജ്മഹലിൽനിന്ന് കടത്തിക്കൊണ്ടുപോയ മാർബിൾ ഫലകം യു.കെയിൽ ലേലത്തിന്

Advertisement

ലണ്ടൻ: താജ്മഹലിൽനിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥൻ കൊണ്ടുപോയ അപൂർവ മാർബിൾ ഫലകം അടുത്ത മാസം ബ്രിട്ടനിൽ ലേലത്തിന്. മനോഹരമായ പുഷ്പങ്ങളുടെ കൊത്തുപണികളുള്ള ദീർഘചതുരാകൃതിയിലുള്ള ഫലകത്തിന് 24 ലക്ഷം മുതൽ 36 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1816ൽ താജ്മഹലിന്റെ അറ്റകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന കേണൽ പൗനോൾ ഫിപ്‌സാണ് ഇന്ത്യയിൽനിന്ന് മടങ്ങുമ്പോൾ രണ്ട് മാർബിൾ ഫലകങ്ങൾ കൊണ്ടുപോയത്. 1858ൽ അദ്ദേഹത്തിന്റെ മരണശേഷം ഇവ കുടുംബത്തിന്റെ സംരക്ഷണത്തിലായിരുന്നു.

ഷാജഹാൻ ചക്രവർത്തിയുടെ ശവകുടീരത്തിന് മുകളിലുള്ള പുഷ്പങ്ങളുടെ അതേ കൊത്തുപണികളാണ് ഫലകങ്ങളിലുമുള്ളത്. താജ്മഹലിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും കേണൽ ഫിപ്‌സിന്റെ കൊച്ചുമകൻ എഴുതിയ കത്തും ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here