25.9 C
Kollam
Tuesday 24th November, 2026 | 07:37:43 AM
Home Business മുന്നോക്ക വനിതകളേ, ഇനി ഇ ഓട്ടോ വാങ്ങി മുന്നോട്ടു പോകാം, ഒരു ലക്ഷം സബ്സിഡി

മുന്നോക്ക വനിതകളേ, ഇനി ഇ ഓട്ടോ വാങ്ങി മുന്നോട്ടു പോകാം, ഒരു ലക്ഷം സബ്സിഡി

Advertisement

കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍പ്പെട്ട വനിതകള്‍ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി ലഭിക്കുന്ന പദ്ധതിയുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (KSWCFC). ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന ‘സമുന്നതി ഇ-യാത്ര (2026-27)’ പദ്ധതിയിലൂടെയാണ് ആനുകൂല്യം ലഭിക്കുക. അര്‍ഹരായ വനിതകള്‍ക്ക് ഡിസംബര്‍ 15 വരെ ധനലക്ഷ്മി ബാങ്ക് ശാഖകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

ഒരു ലക്ഷം രൂപ വരെ സബ്സിഡി
ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള വായ്പാ തുകയുടെ 40 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയാണ് സബ്സിഡിയായി ലഭിക്കുക. ഈ തുക ഒറ്റ ഗഡുവായി അനുവദിക്കും. ബാക്കി തുക ധനലക്ഷ്മി ബാങ്ക് മുഖേന വ്യക്തിഗത വായ്പയായി ലഭിക്കും. വായ്പയുടെ പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, ജാമ്യവ്യവസ്ഥകള്‍ എന്നിവ ബാങ്കാണ് തീരുമാനിക്കുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?
കേരളത്തിലെ സംവരണേതര മുന്നാക്ക സമുദായങ്ങളില്‍പ്പെട്ട വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

2026 ജനുവരി ഒന്നിന് 50 വയസ്സ് പൂര്‍ത്തിയായിരിക്കരുത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയില്‍ കവിയാനും പാടില്ല.

അപേക്ഷിക്കുന്നവര്‍ക്ക് സാധുതയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.

പാലിക്കേണ്ട നിബന്ധനകൾ

പദ്ധതിയിലൂടെ ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാ വാഹനമായി മാത്രമേ ഉപയോഗിക്കാവൂ.

വാഹനം അനുവദിച്ച വ്യക്തി തന്നെയായിരിക്കണം ഓടിക്കേണ്ടത്. മറ്റൊരാൾക്ക് വാഹനം കൈമാറാനും പാടില്ല.

മോട്ടോർ വാഹന വകുപ്പിന്റെ ഇലക്ട്രിക് വാഹന നയം (EV Policy) പ്രകാരമുള്ള ഇൻസെന്റീവോ മറ്റ് സർക്കാർ സബ്‌സിഡികളോ ഈ വാഹനത്തിന് സ്വീകരിക്കാൻ കഴിയില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർ സമുന്നതിയുമായി മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെടണം.

കരാർ കാലയളവിൽ നിബന്ധനകൾ ലംഘിച്ചാൽ ലഭിച്ച സബ്‌സിഡി തുക 12 ശതമാനം കൂട്ടുപലിശ സഹിതം തിരിച്ചടയ്ക്കേണ്ടിവരും.

ആവശ്യമായ രേഖകൾ

  • വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി രേഖപ്പെടുത്തിയ SSLC സർട്ടിഫിക്കറ്റ് പേജ്
  • കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്
  • ഏറ്റവും പുതിയ റേഷൻ കാർഡിന്റെ പകർപ്പ്
  • പ്രായം തെളിയിക്കുന്ന SSLC ബുക്ക് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്
  • സാധുതയുള്ള LMV ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ്
  • ആധാർ കാർഡിന്റെ പകർപ്പ്
  • EV Policy പ്രകാരമുള്ള ഇൻസെന്റീവ് കൈപ്പറ്റിയിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം
  • പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ ‘One and the Same’ സർട്ടിഫിക്കറ്റ്
  • വിധവ അല്ലെങ്കിൽ മാരക രോഗബാധിത എന്ന വിഭാഗത്തിൽ മുൻഗണന ആവശ്യപ്പെടുന്നവർ അതു തെളിയിക്കുന്ന രേഖകൾ

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kswcfc.org സന്ദർശിക്കാം. ഫോൺ: 0471-2311215, 6238170312.

അപേക്ഷ ഫോം: https://kswcfc.org/wp-content/uploads/2026/11/e-yatra-Application-and-guidelines-2.pdf

LEAVE A REPLY

Please enter your comment!
Please enter your name here