25.9 C
Kollam
Tuesday 24th November, 2026 | 07:16:12 AM
Home News Breaking News വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രമോഷന്‍, ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രിക്ക് കത്ത്...

വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രമോഷന്‍, ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

Advertisement

തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രമോഷനില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി. വ്യാജ വസ്തുക്കളുടെ പ്രമോഷനില്‍ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

മെര്‍ക്കുറി അടങ്ങിയ ഫെയ്സ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ മലപ്പുറത്ത് 18കാരിക്ക് വൃക്ക രോഗം ബാധിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണനം തടയാന്‍ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കിയിരുന്നു. കര്‍ശന നടപടി ഉറപ്പായതോടെ, ഫെയ്സ് ക്രീമിനെ സമൂഹമാധ്യമങ്ങളില്‍ പ്രമോട്ട് ചെയ്ത ഇന്‍ഫ്ലുവന്‍സര്‍മാര്‍ ക്ഷമ പറഞ്ഞ് രംഗത്ത് വരുന്നുണ്ട്.

കോഴിക്കോട് സീനിയര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയെ കാണും. പെണ്‍കുട്ടി ഉപയോഗിച്ച എഫ് ട്യൂണ്‍ ഫെയ്സ് ക്രീമിന്റെ സാമ്പിളുകള്‍ ശേഖരിക്കും.ആശുപത്രിയില്‍ നിന്ന് ഇതിനോടകം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിശദറിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. 18കാരിയുടെ പരാതിയില്‍ എഫ് ട്യൂണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം തുടരുകയാണ്.കമ്പനിയുടെ പേര് വെളിപ്പെടുത്താതെയാണ് എഫ് ട്യൂണ്‍ വിപണിയിലേക്കെത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here