28.4 C
Kollam
Sunday 22nd November, 2026 | 09:05:49 PM
Home News Breaking News അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ ആരോഗ്യവകുപ്പ്; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും, വ്ലോഗർമാർക്കും...

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ ആരോഗ്യവകുപ്പ്; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും, വ്ലോഗർമാർക്കും പണി

Advertisement

കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധകവസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി.

Also Read: തമിഴ്‌നാട്ടിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വൻ ദുരന്തം; എട്ട് പേർക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്

ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും. സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം ഗുളികകൾ, ഓയിൽമെന്റ്, തൈലം, എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വ്ലോഗർമാക്കെതിരെയും കർശന നടപടിയ്ക്കാണ് നിർദ്ദേശം. മംഗലാപുരം – കാസർകോട് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കൾ സംസ്ഥാനത്ത് ഓൺലൈനായി വിറ്റഴിക്കുന്നതായാണ് വിലയിരുത്തൽ.

പാക്കിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമ്മാതാക്കളുടെ പേര്, നിർ‍മ്മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറിലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇതിനോടകം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്‍റെ കർശന ഇടപെടലുണ്ടാകുന്നത്.

നിയമപോരാട്ടം ശക്തമാക്കുമെന്ന് 17 കാരി

അതേസമയം ഫേസ്ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇരയായ 17 കാരി. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട പെൺകുട്ടി കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കി. താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് നൽകിയെന്നും കുട്ടി വിവരിച്ചു. എഫ് ട്യൂൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്ക രോഗം ഉണ്ടായതെന്ന് പൊലീസിന് മൊഴി നൽകിയതായും 17 കാരി വ്യക്തമാക്കി. കൺസ്യുമർ കോടതിയിലേക്ക് പോകുമെന്നും കുട്ടി കൂട്ടിച്ചേർത്തു. ഈ ക്രീം ഇപ്പോൾ യൂസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ അത് നിർത്തണം. ഇക്കാര്യത്തിൽ എന്നെ കമന്റ് ഇട്ട് വേദനിപ്പിക്കുന്നവർ ഉണ്ട്. താൻ എന്തായാലും അകപ്പെട്ടു. മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്നും അതുകൊണ്ടാണ് നിയമപോരാട്ടത്തിനിറങ്ങിയതെന്നും 17 കാരി വ്യക്തമാക്കി.

ക്രീമുകളിൽ ഹെവി മെറ്റൽ സാന്നിധ്യം

അതേസമയം സൗന്ദര്യവർധക ഉത്പന്നങ്ങളിലെ വ്യാജന്മാരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിൽ ഫെയർനെസ്റ്റ് ക്രീമുകളിൽ കണ്ടെത്തിയത് ഹെവി മെറ്റൽ സാന്നിധ്യമാണ്. അനുവദനീയമായതിലും 20000 മടങ്ങ് മെർക്കുറി സാന്നിധ്യമാണ് ചില ക്രീമുകളിൽ കണ്ടെത്തിയത്. സൗജന്യ സാമ്പിളുകളിലും, ചില ലിപ്സിറ്റിക്കുകളിലും ഹാനികരമായ വസ്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. പരാതികൾക്ക് പിന്നാലെ ഓപ്പറേഷൻ സൗന്ദര്യ വീണ്ടും ഊർജ്ജിതമാക്കാനാണ് സർക്കാർ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here