30.3 C
Kollam
Saturday 21st November, 2026 | 02:04:25 PM
Home Lifestyle Entertainment വെൺമണിമേടിന്റെ രഹസ്യങ്ങൾ തേടി ‘തോട്ട’ ഉടനെത്തും!സുരേഷ് ഗോപി യിലൂടെ ആദ്യ പോസ്റ്റർ പ്രകാശിതമായി.​

വെൺമണിമേടിന്റെ രഹസ്യങ്ങൾ തേടി ‘തോട്ട’ ഉടനെത്തും!സുരേഷ് ഗോപി യിലൂടെ ആദ്യ പോസ്റ്റർ പ്രകാശിതമായി.​

Advertisement

​സാധാരണക്കാരുടെ ജീവിതവും നിഗൂഢതകളും ഒരേ ഫ്രെയ്മിൽ ഒതുങ്ങുമ്പോൾ അവിടെ എന്ത് സംഭവിക്കും?
ഈ ചോദ്യത്തിനുള്ള ഉത്തരവുമായാണ് സി ഫോർ സിനിമാസിൻ്റെ ബാനറിൽ അനിൽ ഗോപിനാഥ് നിർമ്മിച്ച് ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രം “തോട്ട” എത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് കേന്ദ്ര മന്ത്രിയും ലോക്‌സഭ എംപിയുമായ സുരേഷ് ഗോപിയാണ് നിർവ്വഹിച്ചത്.

ഉടൻ പ്രദർശനത്തിനെത്തുന്ന തോട്ടയിൽ ബിജു സോപാനവും പ്രശസ്ത സംവിധായകൻ തുളസീദാസിന്റെ മകൻ സൂര്യദാസും ആണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ​

കുടുംബബന്ധങ്ങളുടെ ചൂടും ഒപ്പം പ്രേക്ഷകരുടെ നെഞ്ചിടിപ്പും കൂട്ടുന്ന സസ്പെൻസും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വെൺമണിമേട് എന്ന മലയോര ഗ്രാമത്തിന്റെ ശാന്തതയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു മിസ്റ്ററിയാണ് ചിത്രം ചുരുളഴിക്കുന്നത്.
​
​ ബിജു സോപാനത്തിനും സൂര്യദാസിനുമൊപ്പം വിജയൻ ആക്കുളം, അനിൽ നായർ, സിറിയക് ആലഞ്ചേരി, ഞെക്കാട് രാജു, റോബിൻ മായന്നൂർ, ഗിരീഷ്, സുനിൽകുമാർ, എം.ടി. സുകുമാരൻ, ബിച്ചു അനീഷ്, എയ്ഞ്ചൽ അനിൽ, അരുന്ധതി, ഡോ. ശ്വേത, ആൽബി, മാസ്റ്റർ ബദരീനാഥ് തുടങ്ങിയ താരനിരയ്ക്കാപ്പംസംവിധായകൻ തുളസീദാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നത് സിനിമാപ്രേമികൾക്ക് കൗതുകമുണർത്തുന്ന വിശേഷമാണ്.

എക്സി: പ്രൊഡ്യൂസേഴ്‌സ് – ടി എസ് ജയകുമാർ, വിജയൻ ആക്കുളം, ബൈജു ആരാധന, ഗോപുകൃഷ്‌ണ, സിറിയക് ആലഞ്ചേരി, റോബിൻ മായനൂർ, സുനിൽകുമാർ, മിഥുൻ എംഎസ്, സുധീർ പൂജപ്പുര, എഡിറ്റിംഗ് – വിഷ്ണു കല്യാണി,
കഥ, തിരക്കഥ, സംഭാഷണം – റാഫി കെ,
ഗാനരചന – ബിജു ഭാസ്കർ, ഡോക്ടർ സുകേഷ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം – ഗോപൂ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – കുടപ്പനക്കുന്ന് രാജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നസീർ മണക്കാട്, അസോസിയേറ്റ് ഡയറക്ടേഴ്‌സ് – ശിവ മുരളി, കടയൽ സത്യരാജ് (തമിഴ്), കലാ സംവിധാനം – ബൈജു ആരാധന, മേക്കപ്പ് – ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം – റാണാപ്രതാപ്,
സംഘട്ടനം – അഷ്റഫ് ഗുരുക്കൾ,
നൃത്ത സംവിധാനം – കിരൺ രാജീവ്, സംവിധാന സഹായികൾ – റാഫി കൊല്ലം, പപ്പൻ വർക്കല, അസോസിയേറ്റ് ക്യാമറമാൻ – സുജിത്ത് മുരളി, ഫിനാൻസ് കൺട്രോളർ – പിരപ്പൻകോട് രാജു,
സ്റ്റിൽസ് – ലാൽ, കണ്ണൻ പള്ളിപ്പുറം,
പി ആർ ഒ – അജയ് തുണ്ടത്തിൽ

വെൺമണിമേടിന്റെ മണ്ണിൽ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ ലോകം. ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റ് വിശേഷങ്ങളും ഉടൻ പുറത്തുവരും!

LEAVE A REPLY

Please enter your comment!
Please enter your name here