30.3 C
Kollam
Saturday 21st November, 2026 | 02:01:18 PM
Home News Breaking News പിഎംശ്രീയെ ചൊല്ലി ഇടതുമുന്നണിയിൽ വീണ്ടും കലാപം

പിഎംശ്രീയെ ചൊല്ലി ഇടതുമുന്നണിയിൽ വീണ്ടും കലാപം

Advertisement

തിരുവനന്തപുരം. പിഎംശ്രീയെ ചൊല്ലി ഇടതുമുന്നണിയിൽ വീണ്ടും കലാപം. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവുമാണ് പരസ്യ പോരിന് തുടക്കമിട്ടത്. മുന്നണി മര്യാദയെക്കുറിച്ച് പരസ്പരം ഓർമ്മിപ്പിച്ചായിരുന്നു ഇരുവരുടെയും പരസ്യ പ്രതികരണങ്ങൾ.

പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ട അന്നുമുതൽ തുടങ്ങിയതാണ് സിപിഐഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നങ്ങൾ. പറഞ്ഞു തീർത്ത് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോയെങ്കിലും പ്രശ്നങ്ങൾ പൂർണമായി അവസാനിച്ചിരുന്നില്ല. പരസ്പരം പഴിചാരി ഇടയ്ക്കിടെ ആരോപണ പ്രത്യാരോപണങ്ങൾ വന്നുകൊണ്ടേയിരുന്നു. പിഎംശ്രീ യിൽ നിന്ന് പിന്മാറാൻ സിപിഐ സമ്മർദ്ദം ചെലുത്തിയത് കൊണ്ട് ഇടതുമുന്നണിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞെന്ന ബിനോയ് വിശ്വത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടെ വി ശിവൻകുട്ടി രണ്ടും കൽപ്പിച്ച് ഇറങ്ങി. നേട്ടങ്ങളെല്ലാം സിപിഐക്കും കോട്ടങ്ങളെല്ലാം സിപിഐഎമ്മിനും എന്നത് എന്ത് മുന്നണി ബന്ധം എന്ന് തുറന്നടിച്ചു.

ഒരു പ്രകോപനവും ഇല്ലാതെയാണ് വി ശിവൻകുട്ടി സിപിഐയെ വിമർശിച്ചത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാതി. സിപിഐയുടെ രാഷ്ട്രീയം വി ശിവൻകുട്ടിക്ക് സി പി ഐ എം പഠിപ്പിച്ചു കൊടുക്കാൻ തയ്യാറാകണമെന്നും നിലപാട് കടിപ്പിച്ചു.

പ്രതികരണത്തിനിടയിൽ പ്രതിപക്ഷ ഉപ നേതാവ് തർക്കം അവസാനിച്ചിട്ടില്ല എന്നൊരു ഓർമ്മപ്പെടുത്തൽ കൂടി ബിനോയ് വിശ്വം നടത്തി. സർക്കാരിനെതിരെ ഒന്നിച്ച് സമരം നടത്താൻ തീരുമാനിച്ചെങ്കിലും ഇടതുമുന്നണിയിൽ കാര്യങ്ങൾ അത്ര സുഖകരമല്ല എന്ന സൂചനയാണ് പ്രധാന നേതാക്കൾ തന്നെ നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here