ശ്രീനാരായണ ഗുരുവിൻറെ പാത പിന്തുടരുന്നവർ എന്നു പറയുന്നവരും ജാതിയത പറയുന്നു. കാറിൽ വച്ചോ കാറിന് പുറത്തുവച്ചോ ബന്ധം ഉണ്ടാക്കാൻ സിപിഐക്ക് താല്പര്യമുണ്ടായിട്ടില്ല. പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം.ഇപ്പോൾ നടക്കുന്ന സംവാദങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീ പക്ഷത്താണ്
അന്ധമായ മുസ്ലിം വിരോധം പടർത്താൻ വെള്ളാപ്പള്ളി ശ്രമിച്ചു. അത് സിപിഐ അംഗീകരിക്കില്ല
തള്ളിക്കളയേണ്ടതിനെ സിപിഐ തള്ളിക്കളയും. വെള്ളാപ്പള്ളിയെ ചാരി പിണറായി വിജയന് രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം. ജാതിഭ്രാന്ത് കേരളത്തിൽ ഇപ്പോഴും തുടരുന്നുണ്ട്.കാന്തപുരവും വെള്ളാപ്പള്ളിയുമല്ല ജാതീയതക്കെതിരെ പറഞ്ഞത്,അത് മാർക്സാണ്. ഇടതുപക്ഷത്തുള്ളവർക്കും ഇപ്പോൾ അവരുമായി ബന്ധുക്കളാകേണ്ടി വന്നിട്ടുണ്ട്. സിപിഐക്ക് ഒരു ഘട്ടത്തിലും അവരുമായി ബന്ധപ്പെടേണ്ടി വന്നിട്ടില്ല
































