29.5 C
Kollam
Friday 9th October, 2026 | 01:08:40 PM
Home News Kerala സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പൊതുമരാമത്ത് വകുപ്പ്

സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം.സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പൊതുമരാമത്ത് വകുപ്പ്.
നാളെ മന്ത്രി പി കെ ബഷീറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വെച്ചാണ് യോഗം. ഡിജിപി, ട്രാൻസ്പോർട്ട് കമ്മീഷണർ, എൻഎച്ച്ഐഎ സംസ്ഥാനമേധാവി, നാറ്റ്പാക്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ, കളക്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ പാതകളിലും മറ്റും ഉണ്ടായ റോഡ് അപകടങ്ങളുടെ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. യോഗത്തിൽ സംസ്ഥാനത്തെ പ്രധാന റോഡുകളിലും ദേശീയപാതകളിൽ ഉണ്ടായ അപകടങ്ങളുടെ കാരണങ്ങൾ വിശദമായി അവലോകനം ചെയ്യും..