27 C
Kollam
Monday 7th September, 2026 | 10:18:16 PM
Home News Kerala മീനുകളെ തൊടാതെ അളക്കാം; ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

മീനുകളെ തൊടാതെ അളക്കാം; ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

കൊച്ചി: മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ‘മത്സ്യമെട്രി’ എന്ന പേരിലുള്ള ആപ്പ് മത്സ്യയിനങ്ങളുടെ സ്റ്റോക്ക് അസസ്മെന്റും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിപ്പിച്ചത്.

മീനുകളുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയാൽ അവയുടെ അളവുകൾ ആപ്പ് വഴി കൃത്യമായി തിട്ടപ്പെടുത്താനാകും. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പിളിങ് സെഷനിൽ തന്നെ രേഖപ്പെടുത്താനും സൗകര്യമുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ സ്വയമേവ വർഗീകരിച്ച് പിന്നീട് ശാസ്ത്രീയ പഠനങ്ങൾക്കും ഉപയോഗിക്കാം.

ഫീൽഡ് സർവേകളിലെ മത്സ്യവിവര ശേഖരണം ലളിതവും കാര്യക്ഷമവുമാക്കാൻ ‘മത്സ്യമെട്രി’ ആപ്പ് സഹായിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here