28 C
Kollam
Thursday 26th November, 2026 | 07:35:24 PM
Home News Kerala നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിൽ ഇടിച്ചു കയറി

നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിൽ ഇടിച്ചു കയറി

Advertisement

കോഴിക്കോട്. പൂവാട്ടുപറമ്പിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിൽ ഇടിച്ചു കയറി.യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.നിലമ്പൂർ സ്വദേശിനികൾക്കാണ് പരിക്കേറ്റത്.ഉച്ചക്ക് രണ്ടരയോടെയാണ് അപകടം .

മാവൂർ ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാർ പൂവാട്ടുപറമ്പ് അങ്ങാടിയിൽ വച്ച് പെട്ടെന്ന് നിയന്ത്രണംവിട്ട് ഇടിച്ച് കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

പരിക്കേറ്റവരെ സമീപത്തെ കടകളിൽ ഉണ്ടായിരുന്നവരാണ് കാറിന് പുറത്തെത്തിച്ച് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അപകട സമയത്ത് ബസ്റ്റോപ്പിൽ ഒരു യാത്രക്കാരി ബസ് കാത്ത് നിൽപ്പുണ്ടായിരുന്നു.
കാർ നിയന്ത്രണം വിട്ട് വരുന്നത് കണ്ടതോടെ ഇവർ ഓടിയ മാറിയതിനെ തുടർന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തിൽ ബസ്റ്റോപ്പും പൂർണ്ണമായും തകർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here