Advertisement
ആറ്റിങ്ങൽ. കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്.ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. 34 വയസ്സുള്ള മംഗളചുദ്രി എന്ന ജാർഖണ്ഡ് സ്വദേശിക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.
തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇയാൾ റോഡ് മുറിച്ച് കടക്കുന്നത് കണ്ട് പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു.ബസ് ഡിവൈഡറിൽ ഇടിച്ച് മറുഭാഗത്തേക്ക് മാറി.
ബസ്സിനടിയിൽ പെട്ടുപോയ ആളെ പിന്നീട് നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും എത്തിയാണ് പുറത്തെടുത്തത്.
ഇയാളുടെ ഒരു കാൽ പൂർണമായും ബസ്സിന് അടിയിലായി.
കാലിന് ഗുരുതര പരിക്കേറ്റ ചുദ്രി യെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമീപത്തെ കടയിൽ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.






























