25.6 C
Kollam
Saturday 14th November, 2026 | 09:17:22 AM
Home News Breaking News മെ​സി​യി​ല്ലാ​ത്ത ആ​ദ്യ അ​ങ്ക​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് പി​ഴ​ച്ചു; ഉ​റു​ഗ്വാ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മെ​സി​യി​ല്ലാ​ത്ത ആ​ദ്യ അ​ങ്ക​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് പി​ഴ​ച്ചു; ഉ​റു​ഗ്വാ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

Advertisement

റൊ​സാ​രി​യോ: ല​യ​ണ​ൽ മെ​സി വി​ര​മി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് തോ​ൽ​വി. ആ​വേ​ശ​ക​ര​മാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഉ​റു​ഗ്വാ​യാ​ണ് 2-1 മു​ൻ ലോ​ക ചാ​മ്പ്യ​ൻ​മാ​രെ കീ​ഴ​ട​ക്കി​യ​ത്. മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളും പ​ന്ത​ട​ക്ക​ത്തി​ലെ ആ​ധി​പ​ത്യ​വും പു​ല​ർ​ത്തി​യി​ട്ടും വി​ജ​യം സ്വ​ന്ത​മാ​ക്കാ​ൻ അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി​ല്ല.

നി​ക്കോ പാ​സും ജൂ​ലി​യ​ൻ അ​ൽ​വാ​ര​സും തി​യാ​ഗോ അ​ൽ​മാ​ഡ​യും ന​യി​ച്ച മു​ന്നേ​റ്റ​നി​ര തു​ട​ക്കം മു​ത​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മ​ധ്യ​നി​ര​യി​ൽ അ​ല​ക്സി​സ് മ​ക്കാ​ലി​സ്റ്റ​റും എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും ക​ളി നി​യ​ന്ത്രി​ച്ചു. മ​റു​വ​ശ​ത്ത് ഡാ​ർ​വി​ൻ ന്യൂ​ന​സ്, റോ​ഡ്രി​ഗോ ബെ​ന്‍റ​ൻ​കൂ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​ണി​നി​ര​ന്ന ഉ​റു​ഗ്വാ​യും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി. ഇ​രു​ടീ​മു​ക​ളും അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ആ​ദ്യ പ​കു​തി​യി​ൽ ഗോ​ൾ പി​റ​ന്നി​ല്ല.

രണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഉ​റു​ഗ്വാ​യ് മ​ത്സ​ര​ത്തി​ൽ ലീ​ഡ് നേ​ടി. 48-ാം മി​നി​റ്റി​ൽ അ​ർ​ജ​ന്‍റീ​ന പ്ര​തി​രോ​ധ​താ​രം ലി​യ​നാ​ർ​ഡോ ബ​ലേ​ർ​ഡി​യു​ടെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യാ​യി​രു​ന്നു ഉ​റു​ഗ്വാ​യു​ടെ മു​ന്നേ​റ്റം. ഫ്രീ​കി​ക്ക് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ ബോ​ക്സി​നു​ള്ളി​ൽ പ​ന്ത് ക്ലി​യ​ർ ചെ​യ്യാ​നു​ള്ള ബ​ലേ​ർ​ഡി​യു​ടെ ശ്ര​മം സ്വ​ന്തം വ​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. ആ​ദ്യ ഗോ​ളി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് മു​ക്ത​മാ​കും മു​മ്പേ ഉ​റു​ഗ്വാ​യ് വീ​ണ്ടും വ​ല​കു​ലു​ക്കി.

53-ാം മി​നി​റ്റി​ൽ കോ​ർ​ണ​റി​ൽ​നി​ന്ന് ല​ഭി​ച്ച അ​വ​സ​രം ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ച് മാ​ക്സി അ​റൗ​ഹോ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. ര​ണ്ട് ഗോ​ളി​ന് പി​ന്നി​ലാ​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 73-ാം മി​നി​റ്റി​ൽ ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ് ഒ​രു ഗോ​ൾ മ​ട​ക്കി. സ​മ​നി​ല ഗോ​ളി​നാ​യി അ​ർ​ജ​ന്‍റീ​ന അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി​യെ​ങ്കി​ലും ഉ​റു​ഗ്വാ​യു​ടെ പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here