27.9 C
Kollam
Friday 6th November, 2026 | 07:51:48 PM
Home News Kerala മെസ്സിയുടെ മറവിലെ തട്ടിപ്പ്, ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി SIT

മെസ്സിയുടെ മറവിലെ തട്ടിപ്പ്, ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി SIT

Advertisement

lതിരുവനന്തപുരം.മെസ്സിയുടെ മറവിലെ തട്ടിപ്പിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി SIT. മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻറെ പ്രധാന നീക്കം. അബ്കാരി കേസിൽ നിലവിൽ ജയിലിൽ ഉള്ള സ്പോൺസറെയും പിന്നാലെ ചോദ്യം ചെയ്യും.

വിവിധ വകുപ്പ് റിപ്പോർട്ടുകളുടെയും എസ്ഐടി ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. മുൻ കായിക മന്ത്രിക്ക് പുറമെ ഉദ്യോഗസ്ഥ തല ചോദ്യം ചേയ്യലും എസ്ഐടിയുടെ പരിഗണനയിലുണ്ട്. സർക്കാരിനെതിരെ ആൻ്റോ അഗസ്‌റ്റിൻ നൽകിയ മൊഴിയും എസ് ഐ ടി പരിശോധിച്ചു വരികയാണ്.