കണ്ണൂർ: കണ്ണൂരിൽ മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു. ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും അന്വേഷണസംഘം ശേഖരിച്ചു.
വീണാ ജോർജിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും പുറത്ത് കാണത്തക്ക പരിക്ക് ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന.
അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാൻ അഭിലാഷിനെതിരേ നടപടിക്ക് ശിപാർശ ചെയ്തുകൊണ്ട് എസ്ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.



































