കൊച്ചി: വൻ ഇടിവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിനവും വർധന. പവന് 400 രൂപ ഉയർന്ന് 1,05,080 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 13,135 രൂപയിലെത്തി. ഇന്നലെ പവന് 120 രൂപ വർധിച്ച് 1,04,680 രൂപയായിരുന്നു വില.
18 കാരറ്റ് സ്വർണത്തിന് പവന് 86,000 രൂപയും 14 കാരറ്റിന് 67,280 രൂപയുമാണ് വില.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിന് സമീപമാണ് ഇപ്പോഴും സ്വർണവില. ഒക്ടോബർ 23ന് രേഖപ്പെടുത്തിയ 1,04,480 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന പവൻ വില. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില ഉയർന്നത് സ്വർണവിലയെ താഴേക്ക് വലിച്ചതായാണ് വിലയിരുത്തൽ.
അതേസമയം, ആഗോള വിപണിയിൽ സ്വർണം നേരിയ ഇടിവിലാണ് വ്യാപാരം തുടരുന്നത്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,022.68 ഡോളറിലും വെള്ളി 53.74 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.





























