ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻമാസ്റ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി ഉദ്ദേശം 1250 ഒഴിവുണ്ട്. ഒക്ടോബർ 27 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
Also Read: കുട്ടികളിലെ അയോഡിൻ്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ
എൽ.ഐ.സി. ഹൗസിങ് ഫിനാൻസിൽ അപ്രന്റിസ്ഷിപ്പിനും വിജ്ഞാപനമായിട്ടുണ്ട്. 232 ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. കേരളത്തിലും ഒഴിവുണ്ട്. ഐ.എസ്.ആർ.ഒ.യുടെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വിവിധ തസ്തികകളിലായി 97 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം.






























