27 C
Kollam
Tuesday 13th October, 2026 | 09:49:38 AM
Home Lifestyle Jobs കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ 1040 ഒഴിവുകൾ; പുതിയ മാതൃഭൂമി തൊഴിൽവാർത്ത വിപണിയിൽ

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ 1040 ഒഴിവുകൾ; പുതിയ മാതൃഭൂമി തൊഴിൽവാർത്ത വിപണിയിൽ

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിലെ ആയിരത്തിലധികം ഒഴിവുകൾ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ വിവരങ്ങളുമായി മാതൃഭൂമി തൊഴിൽവാർത്തയുടെ പുതിയ ലക്കം പുറത്തിറങ്ങി (ഒക്ടോബർ 12). സി-ഡാക്കിലെ പ്രോജക്ട് സ്റ്റാഫ്, കോസ്റ്റ് ഗാർഡിലെ നാവിക്/യാന്ത്രിക് ഒഴിവുകൾ, പ്രധാനപ്പെട്ട പി.എസ്.സി. പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ, മോക് ടെസ്റ്റുകൾ എന്നിവ പുതിയ ലക്കത്തിന്റെ ഉൾപ്പെടുന്നു.

Also Read: യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കേണ്ട 7 ഭക്ഷണങ്ങൾ

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരേയും കണ്ടക്ടർമാരേയും നിയമിക്കുന്നു. 1040 ഒഴിവുണ്ട്. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ശമ്പളം. കൂടാതെ അധികസമയത്തിന് അധിക അലവൻസും ലഭിക്കും. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) പ്രോജക്ട് സ്റ്റാഫിന്റെ 858 ഒഴിവിലേക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 121 ഒഴിവ് തിരുവനന്തപുരത്താണ്. കോസ്റ്റ് ഗാർഡിൽ നാവിക്/ യാന്ത്രിക് തസ്തിയിലെ 365 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന വിജ്ഞാപനം.

LEAVE A REPLY

Please enter your comment!
Please enter your name here