29.7 C
Kollam
Friday 20th November, 2026 | 05:51:40 PM
Home Lifestyle Jobs ജെഎൻയു വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; യോഗ്യതകൾ അറിയാം

ജെഎൻയു വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; യോഗ്യതകൾ അറിയാം

Advertisement

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെ.എൻ.യു.) അടുത്ത വൈസ് ചാൻസലർ തസ്തികയിലേക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. മന്ത്രാലയത്തിന്റെ സമർത്ഥ് റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി 2026 ഡിസംബർ 15 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം.

Also Read: പിരീഡ്സ് വെെകി വരാനായി ​ഗുളിക കഴിക്കാറുണ്ടോ? എങ്കിൽ‌ സൂക്ഷിക്കുക

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും:

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 2,10,000 രൂപ നിശ്ചിത ശമ്പളം ലഭിക്കും. ഇതിനുപുറമെ 11,250 രൂപ പ്രത്യേക അലവൻസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

യോഗ്യതകൾ

ഏതെങ്കിലും സർവകലാശാലയിൽ പ്രൊഫസർ തസ്തികയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ അക്കാദമിക് വിദഗ്ധനായിരിക്കണം.

അല്ലെങ്കിൽ, പ്രശസ്തമായ ഗവേഷണ സ്ഥാപനങ്ങളിലോ അക്കാദമിക് അഡ്മിനിസ്‌ട്രേറ്റീവ് ഓർഗനൈസേഷനുകളിലോ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ പ്രായം 65 വയസ്സിൽ കൂടാൻ പാടില്ല.

വിശദമായ വിജ്ഞാപനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും (education.gov.in) ജെഎൻയുവിന്റെയും (jnu.ac.in) ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here