Advertisement
കൊച്ചി: താൻ കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്. തന്നെ പാർട്ടി ചവിട്ടി പുറത്താക്കിയതാണ്. തിരിച്ചുപോകില്ലെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞു. ലീഡറുടെ മകളായ പത്മജയുടേത് കോൺഗ്രസ് രക്തമാണ്. അധികാരം കണ്ടാണോ തിരികെ വരുന്നതെന്ന് പറയേണ്ടത് പത്മജയാണെന്നും മടങ്ങിവരവ് ശരിയോ തെറ്റോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കെ വി തോമസ് പ്രതികരിച്ചു. പത്മജയുടെ വരവിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടതിന് പിന്നാലെയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്.

































