Advertisement
തിരുവനന്തപുരം. സിപിഎം വിട്ട കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ കോൺഗ്രസിലേക്ക് എന്ന സൂചന. കോൺഗ്രസ് നേതൃത്വവുമായി പ്രാഥമികമായ ചർച്ചകൾ നടത്തിയതായാണ് വിവരം. സിപിഐഎം വിട്ട വാർത്ത പുറത്തുവന്നതോടെ ബിജെപി നേതൃത്വവും വിജയകുമാറിനെ സമീപിച്ചിട്ടുണ്ട്.
പിണറായി വിജയനും എം.വി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് വിനയകുമാർ സിപിഐഎം ഇട്ടത്. പാർട്ടിയിൽ പിണറായിസം ശക്തിപ്പെടുന്നുവെന്ന ആരോപണമാണ് ഉന്നയിച്ചത്. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു എസ് ആർ വിനയകുമാർ
































