Advertisement
പാലക്കാട്.തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച് ഒരു മണിക്കൂറിനകം മരണപ്പെട്ട കുഞ്ഞിന്റെ അമ്മ രാജിയുടെ മുക്കാലിയിലെ വീട്ടിലെത്തിയ പിണറായി കുടുംബാംഗങ്ങളോട് സംസാരിച്ചു. ചികിത്സ പിഴവ് ആരോപണം നേരിടുന്ന കോട്ടത്തറ ട്രൈബൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. ശേഷം കുഞ്ഞുങ്ങളെ നഷ്ടമായ ഏഴ് അമ്മമാർ പിണറായിയെ കണ്ട് പരാതികൾ അറിയിച്ചു


































