Advertisement
ശാസ്താംകോട്ട:ആക്രി കടയിൽ നിന്നും ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ.തേവലക്കറ പടിഞ്ഞാറ്റങ്കര കണ്ണാമ്പള്ളി അനീസ്,പനപ്പെട്ടി കുറുപ്പിലഴികത്ത് അനീഷ് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകിട്ട് സിനിമാപറമ്പിൽ നിന്നാണ് ശാസ്താംകോട്ട എസ്.ഐ അനന്ദുവിൻ്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു


































