28.2 C
Kollam
Wednesday 18th November, 2026 | 07:49:57 PM
Home News Local യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവും സുഹൃത്തും റിമാൻഡിൽ

യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവും സുഹൃത്തും റിമാൻഡിൽ

Advertisement

ശാസ്താംകോട്ട:സുഹൃത്തായ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവും സുഹൃത്തും റിമാൻഡിൽ.കഴിഞ്ഞ ദിവസം സന്ധ്യയോടെ കടപുഴ ഭാഗത്താണ് സംഭവം.കുന്നത്തൂർ കിഴക്ക് ആറ്റുകടവ് സ്വദേശികളായ സുന്ദർ,വിഷ്ണു എന്നിവരെയാണ് അയൽവാസികൾ തടഞ്ഞു വച്ച് പോലീസിന് കൈമാറിയത്.

സംഭവ സമയത്ത് 20 കാരിയായ യുവതിയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.യുവതിയുമായി ഏറെ നാളായി അടുപ്പമുണ്ടായിരുന്നെന്നും,അവർ വിളിച്ചിട്ടാണ് തങ്ങൾ എത്തിയതെന്നാണ് യുവാക്കൾ പോലീസിനു നൽകിയ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here