28.1 C
Kollam
Monday 16th November, 2026 | 08:51:56 PM
Home News Local കോൺഗ്രസ്സ് നടപ്പിലാക്കിയതൊഴിൽ നിയമങ്ങൾ കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നു          എ.കെ. ഹഫീസ്

കോൺഗ്രസ്സ് നടപ്പിലാക്കിയതൊഴിൽ നിയമങ്ങൾ കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നു
          എ.കെ. ഹഫീസ്

Advertisement

ശാസ്താംകോട്ട:സമരങ്ങളിലൂടെ ഐ.എൻ.ടി.യു.സി നേടിയെടുത്തതും കോൺഗ്രസ്സ്സർക്കാരുകൾനടപ്പിലാക്കായതുമായതൊഴിൽ നിയമങ്ങളും അവകാശങ്ങളും കഴിഞ്ഞ 12 വർഷകാലമായി കേന്ദ്രസർക്കാർ  പാർലമെന്റിൽ ഒരു ചർച്ചയും നടത്താതെ കരിനിയമങ്ങൾ പാസാക്കി ഇല്ലാതാക്കുകയാണന്ന്ഐ.എൻ.ടി.യു.സി ജില്ലാ പ്രസിസന്റും കൊല്ലം മേയറുമായ എ.കെ. ഹഫീസ് പറഞ്ഞു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയലേബർ കോഡുകളും പുതിയ പരിഷ്ക്കാരങ്ങളും.മഹാത്മാഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പേര് മാറ്റി വി ബി ജി റാംജി പദ്ധതി നടപ്പിലാക്കിയതും. മഹാത്മാഗാന്ധി ,തൊഴിലുറപ്പ് എന്നീ നാമദേയങ്ങൾ ഇല്ലാതാക്കി ഇത് കോൺഗ്രസ്സ് പദ്ധതിയല്ലാതാകുമോയെന്നും ലോകമുള്ള കാലത്തോളം ഇത് യു.പി.എ സർക്കാർ നടപ്പിലാക്കിയ വിപ്ലവകരവും ജനകീയ പദ്ധതിയുമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി റീജീയണൽ കമ്മിറ്റി നടത്തിയ സമ്മേളനങ്ങളുടേയും ശിൽപ്പശാലയുടെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ. ഹഫീസ്. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ശൂരനാട് ശ്രീകുമാർ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ, ആർ നളിനാക്ഷൻ, പ്രസന്നൻ വില്ലാടൻ, അനിൽ, സുരേഷ് ചന്ദ്രൻ , വയ്യാങ്കര, ചെല്ലപ്പൻ ഇരവി , ശൂരനാട് സരസചന്ദ്രൻ പിള്ള , എൻ.ശിവാനന്ദൻ , സ്റ്റാലിൻ രാജഗിരി, രമേശൻ പിള്ള , പി. മോഹൻ കുമാർ , അനിൽകുമാർ , വിജേഷ് കൃഷ്ണൻ , മോഹൻ കുമാർ പതാരം,ഗണേശൻ പിള്ള , എം. സാവിത്രി, നഫീസത്ത്,സന്തോഷ് പവിത്രം, സി.എസ്. രതീശൻ , ശിവശങ്കരപിള്ള, രതീശ് തെക്കടത്ത്,വൈ.സലിംതുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here