റിമി ടോമിയും സുഹൃത്തും ഫിറ്റ്നസ് കോച്ചുമായ ലിബിനും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. മുംബൈയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ബന്ധുകല്കും സുഹൃത്തുക്കൾക്കും ആയി വിവാഹ റിസെപ്ഷ്യനും നടന്നു. റിമിയുടെയും ലിബിന്റെയും വീട്ടുകാർ ആയിരുന്നു പങ്കെടുത്തവരിൽ അധികവും. സിനിമ രംഗത്തുനിന്നുള്ളവർ വിട്ടുനിന്ന ചടങ്ങ് ഏറ്റവും ലളിതമായിട്ടാണ് ക്രമീകരിച്ചത്.
മന്ത്രകോടിയിൽ സുന്ദരിയായി വന്ന റിമിയുടെയും ലിബിന്റെയും ചില തുറന്നുപറച്ചിലാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങൾക്ക് ഇടയിൽ ഏറ്റവും റൊമാന്റിക് പേഴ്സൺ റിമി ആണെന്ന് പറയുമ്പോൾ ബന്ധുക്കൾ പറഞ്ഞത് അത് ലിബിൻ ആണെന്ന് ആണ്. ഒരു പിണക്കം ഉണ്ടായാൽ ആദ്യം മാപ്പ് പറയുന്നത് റിമി ആണ്, എന്ന് ലിബിൻ പറയുമ്പോൾ അങ്ങനെ അല്ല ആരുടെ ഭാഗത്താണ് തെറ്റ് അവർ ആദ്യം മാപ്പ് പറയും അത് രണ്ടുപേരും അങ്ങനെ ആണെന്ൻയിരുന്നു റിമി പറഞ്ഞത്. ഏറ്റവും നല്ല കുക്ക് ലിബിൻ ആണെന്നും, ഏറ്റവും കൂടുതൽ കെയറിങ് പേഴ്സൺ അദ്ദേഹം എന്നും റിമി പറയുമ്പോൾ ഏറ്റവും നല്ല പേരന്റ് ഉറപ്പായും റിമി ആകും എന്നാണ് ലിബിന്റെ വിശ്വാസം കാരണം ആരുടെ കുട്ടിയെ കണ്ടാലും റിമി അങ്ങനെ ആണ് അതിനെ താലോലിക്കുന്നത് എന്ന് ലിബിൻ പറയുന്നു. അതേസമയം കഴിഞ്ഞ 9 മാസമായി രണ്ടുപേരും ഒരുമിച്ച് ഒരു സമയത്താണ് ഉറക്കം എന്നും ഇരുവരും പറഞ്ഞു.
തൂവെള്ള നിറത്തിലുള്ള ഗൗണിലായിരുന്നു റിമി വിവാഹത്തിന് എത്തിയത്. നീല സ്യൂട്ടായിരുന്നു വരൻ ലിബിന്റെ വേഷം. അടുത്തിടെയാണ് വിവാഹിതയാകാൻ പോകുന്ന വിവരം റിമി ആരാധകരുമായി പങ്കുവച്ചത്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിവരം പങ്കുവച്ചതും ഒപ്പം അനാവശ്യവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും തന്‍റെ യൂട്യൂബ് ചാനലിലൂടെ പറയുന്ന കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണമെന്നും താരം ഓര്‍മിപ്പിച്ചിരുന്നു. വിവാഹ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് റിമിക്ക് ആശംസകളുമായി എത്തിയത്. കൂടാതെ പുതിയൊരു ജീവിതത്തിലേയ്ക്കുള്ള യാത്രയില്‍ താനും വളരെ ആകാംക്ഷയിലാണെന്ന് റിമി പറഞ്ഞിരുന്നു.






























