വിവാഹത്തലേന്ന് തന്റെ പ്രിയപെട്ടവരുടെ അനുഗ്രഹം തേടി റിമി ടോമി.
ജീവിതം എത്രത്തോളം പ്രവചനാതീതമാണ്! ചിലപ്പോൾ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഗ്രഹങ്ങളായി മാറുന്നത്.
ഒരു മനോഹരമായ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാനും, എന്റെ പ്രണയത്തോടൊപ്പം ഒരുമിച്ച് ജീവിക്കാനും, ഞങ്ങളുടേതായ ഒരു ജീവിതം കെട്ടിപ്പടുക്കാനുമുള്ള കാത്തിരിപ്പിലാണ് ഞാൻ. ഞങ്ങളുടെ വിവാഹം ഉടൻ നടക്കാൻ പോവുകയാണ്. എല്ലാം ദൈവത്തിന്റെ കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാ കാര്യങ്ങളും അമിതമായി ചിന്തിക്കേണ്ടതില്ലെന്നും നാളെയെക്കുറിച്ച് ഒരുപാട് ആശങ്കപ്പെടേണ്ടതില്ലെന്നും ഇപ്പോൾ തോന്നുന്നു. ദൈവത്തിന്റെ സമയത്തെ വിശ്വസിക്കുക, സന്തോഷമായിരിക്കുക, ഓരോ നിമിഷവും മനോഹരമായി ആസ്വദിക്കുക. ബാക്കിയെല്ലാം അവിടുത്തെ കൈകളിൽ ഏൽപ്പിക്കുക.
ഞങ്ങളുടെ ഒരുമിച്ചുള്ള മനോഹരമായ ഭാവിക്കായി നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹങ്ങളും മാത്രമാണ് ഇപ്പോൾ എനിക്ക് വേണ്ടത്.
എല്ലാത്തിനും ദൈവത്തോട് എന്നും നന്ദിയും കടപ്പാടും! 🙏✨
“നിന്റെ വഴികളിലെ മോശം അവസ്ഥയെ കർത്താവിൽ ഏൽപപ്പിക്കുക; അവനെ ആശ്രയിക്കുക, അവിടുന്ന് അത് നിവർത്തിക്കും.റിമി കുറിച്ചു.































