26.5 C
Kollam
Tuesday 10th November, 2026 | 09:49:23 AM
Home News Breaking News മ​ഴ​യി​ൽ കു​തി​ർ​ന്ന് ഹാ​മി​ൽ​ട്ട​ൺ; ഇ​ന്ത്യ​ക്ക് ടോ​സ്, മ​ത്സ​രം 40 ഓ​വ​റാ​ക്കി ചു​രു​ക്കി

മ​ഴ​യി​ൽ കു​തി​ർ​ന്ന് ഹാ​മി​ൽ​ട്ട​ൺ; ഇ​ന്ത്യ​ക്ക് ടോ​സ്, മ​ത്സ​രം 40 ഓ​വ​റാ​ക്കി ചു​രു​ക്കി

Advertisement

ഹാ​മി​ൽ​ട്ട​ൺ:  ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ത്സ​രം നി​ശ്ചി​ത സ​മ​യ​ത്തേ​ക്കാ​ൾ ര​ണ്ട് മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ത്സ​രം 40 ഓ​വ​റാ​ക്കി ചു​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ എ​ട്ട് ഓ​വ​റു​ക​ളാ​യി​രി​ക്കും പ​വ​ർ​പ്ലേ.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ഇ​ന്ത്യ നി​ല​വി​ൽ 2-0ന് ​മു​ന്നി​ലാ​ണ്. മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യം ആ​വ​ർ​ത്തി​ച്ച് ടി20 ​പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ ഏ​ക​ദി​ന പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം. മ​റു​വ​ശ​ത്ത് ടി20 ​പ​ര​മ്പ​ര​യി​ലെ തോ​ൽ​വി​യു​ടെ നി​രാ​ശ മ​റി​ക​ട​ക്കു​ന്ന​തി​നൊ​പ്പം ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ തി​രി​ച്ചു​വ​ര​വി​നു​ള്ള പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​നാ​ണ് ന്യൂ​സി​ല​ൻ​ഡ് ഇ​റ​ങ്ങു​ന്ന​ത്.

ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ക​ളി​ച്ച ടീ​മി​ൽ ഇ​ന്ത്യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ന്യൂ​സി​ല​ൻ​ഡ് ടീ​മി​ൽ ഒ​രു മാ​റ്റ​മു​ണ്ട്. സ്റ്റീ​വ് ടി​ക്ന​റി​ന് പ​ക​രം മാ​ത്യു ഫി​ഷ​റാ​ണ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ച​ത്. ടോ​സി​ന് പി​ന്നാ​ലെ വീ​ണ്ടും ചാ​റ്റ​ൽ​മ​ഴ എ​ത്തി​യ​തോ​ടെ മ​ത്സ​രം കൃ​ത്യ​സ​മ​യ​ത്ത് ആ​രം​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: വി​ൽ യം​ഗ്, ടിം ​സൈ​ഫ​ർ​ട്ട്, ഹെ​ൻ​റി നി​ക്കോ​ൾ​സ്, ഡാ​രി​ൽ മി​ച്ച​ൽ, ടോം ​ലാ​ഥം (വി​ക്ക​റ്റ് കീ​പ്പ​ർ), ഗ്ലെ​ൻ ഫി​ലി​പ്സ്, മി​ച്ച​ൽ സാ​ന്‍റ​ന​ർ (ക്യാ​പ്റ്റ​ൻ), ന​ഥാ​ൻ സ്മി​ത്ത്, കൈ​ൽ ജാ​മി​സ​ൺ, ജേ​ക്ക​ബ് ഡ​ഫി, മാ​ത്യു ഫി​ഷ​ർ.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: രോ​ഹി​ത് ശ​ർ​മ്മ, ശു​ഭ്മ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, കെ. ​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), ന​മ​ൻ ധീ​ർ, അ​ൻ​ഷു​ൽ കം​ബോ​ജ്, ആ​ഖി​ബ് ന​ബി, ഗു​ർ​നൂ​ർ ബ്രാ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്. 

LEAVE A REPLY

Please enter your comment!
Please enter your name here