26.5 C
Kollam
Tuesday 10th November, 2026 | 09:06:21 AM
Home News Breaking News പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജികുമാര്‍ കുഴഞ്ഞുവീണു മരിച്ചു,വിടവാങ്ങിയത് പുലിമുരുകനും നരനുമടക്കം സിനിമകളുടെ ഛായാഗ്രാഹകന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജികുമാര്‍ കുഴഞ്ഞുവീണു മരിച്ചു,വിടവാങ്ങിയത് പുലിമുരുകനും നരനുമടക്കം സിനിമകളുടെ ഛായാഗ്രാഹകന്‍

Advertisement

കൊച്ചി. പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജികുമാര്‍ അന്തരിച്ചു. കൊച്ചിയിലാണ് അന്ത്യം. സിനിമ സെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം മോര്‍ച്ചറിയില്‍.

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലായിരുന്ന ഷാജികുമാറിനെ മുറിയിലേക്ക് മാറ്റിയിരുന്നു. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

പുലിമുരുകന്‍, നരന്‍, ഒടിയന്‍ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. അതിമനോഹരം, ഒറ്റക്കൊമ്പന്‍ എന്നിവയാണ് പുതിയ സിനിമകള്‍. അതിമനോഹരം ഡിസംബര്‍ 24 ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

മാസ് ആക്ഷന്‍ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാര്‍. മോളിവുഡിന് പുറമേ, കോളിവുഡും പ്രവര്‍ത്തനമേഖലയായിരുന്നു. ഹിന്ദി ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായിരുന്നു. 2016ല്‍ റിലീസ് ചെയ്ത പുലിമുരുകന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു എന്നീ സംവിധായര്‍ക്കൊപ്പം കൂടുതലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here