28.6 C
Kollam
Thursday 5th November, 2026 | 05:27:43 PM
Home News Breaking News ബൂ​ട്ട് അ​ഴി​ച്ച് സി​ആ​ർ 7

ബൂ​ട്ട് അ​ഴി​ച്ച് സി​ആ​ർ 7

Advertisement

ലി​സ്ബ​ൺ: ഇ​തി​ഹാ​സ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മി​നാ​യി ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ഐ​തി​ഹാ​സി​ക​മാ​യ ക​രി​യ​റി​നാ​ണ് ഇ​തോ​ടെ വി​രാ​മ​മാ​യ​ത്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് 41-കാ​ര​നാ​യ താ​രം ഈ ​ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നു​മാ​ണ് താ​രം. പോ​ർ​ച്ചു​ഗ​ൽ കോ​ച്ച് ജോ​ർ​ജ് ജെ​സ​സു​മാ​യി സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ചി​ല അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് താ​രം ടീം ​ക്യാ​മ്പ് വി​ട്ടി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 2003ൽ ​പോ​ർ​ച്ചു​ഗ​ലി​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച റൊ​ണാ​ൾ​ഡോ 23-വ​ർ​ഷം നീ​ണ്ട ക​രി​യ​റി​നൊ​ടു​വി​ലാ​ണ് ക​ളി​മൊ​ഴി​യു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച പു​രു​ഷ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും (234 മ​ത്സ​ര​ങ്ങ​ൾ) ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന റി​ക്കോ​ർ​ഡും (146 ഗോ​ളു​ക​ൾ) റൊ​ണാ​ൾ​ഡോ​യു​ടെ പേ​രി​ലാ​ണ്. പോ​ർ​ച്ചു​ഗ​ലി​നെ 2016ൽ ​യൂ​റോ ക​പ്പ് കി​രീ​ട​ത്തി​ലേ​ക്കും 2019ൽ ​യു​ഇ​എ​ഫ്എ നേ​ഷ​ൻ​സ് ലീ​ഗ് കി​രീ​ട​ത്തി​ലേ​ക്കും ന​യി​ച്ച​ത് ക്രി​സ്റ്റ്യാ​നോ​യു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​യി​രു​ന്നു.

കൂ​ടാ​തെ ആ​റ് വ്യ​ത്യ​സ്ത ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​ക ക​ളി​ക്കാ​ര​ൻ എ​ന്ന ച​രി​ത്ര നേ​ട്ട​വും സി​ആ​ർ7 സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും താ​രം ത​ന്‍റെ ക്ല​ബ് ഫു​ട്ബോ​ൾ ക​രി​യ​ർ തു​ട​രും. 

LEAVE A REPLY

Please enter your comment!
Please enter your name here