28.6 C
Kollam
Thursday 5th November, 2026 | 05:23:11 PM
Home News Breaking News 18 പവൻ സ്വർണത്തിനായി തട്ടിക്കൊണ്ടുപോകൽ നാടകം; കുടുംബത്തെ തന്നെ കരുവാക്കി പ്രിയങ്കയുടെ നീക്കം

18 പവൻ സ്വർണത്തിനായി തട്ടിക്കൊണ്ടുപോകൽ നാടകം; കുടുംബത്തെ തന്നെ കരുവാക്കി പ്രിയങ്കയുടെ നീക്കം

Advertisement

കരിപ്പൂർ: സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പുനീക്കങ്ങളുമായി കരിപ്പൂർ സ്വർണക്കടത്ത് പൊട്ടിക്കൽ കേസിലെ പ്രതി കണ്ണൂർ സ്വദേശിനി പ്രിയങ്ക (34). സ്വന്തം കുടുംബത്തെത്തന്നെ മറയാക്കിയാണ് 18 പവൻ സ്വർണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടത്തിയത്. ഒന്നുമറിയാത്ത ഭർത്താവിനെയും മക്കളെയും ഒപ്പം കൂട്ടി തട്ടിക്കൊണ്ടുപോകൽ നാടകത്തിന് അരങ്ങൊരുക്കിയ പ്രിയങ്കയുടെ നീക്കം ഒടുവിൽ പൊലീസിന്റെ അന്വേഷണത്തിൽ പൊളിയുകയായിരുന്നു.
ബുധനാഴ്ച പകൽ 11.30ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 18 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി സ്വന്തം കുടുംബത്തെത്തന്നെ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു പ്രിയങ്ക. ഭർത്താവിനെയും മക്കളെയും ഒപ്പം കൂട്ടി തട്ടിക്കൊണ്ടുപോകൽ നാടകത്തിന് തുടക്കമിട്ടെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ യഥാർഥ ചിത്രം പുറത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here