26.1 C
Kollam
Thursday 5th November, 2026 | 09:36:25 AM
Home Lifestyle Jobs ഇൻഫോപാർക്ക്, ടെക്നോപാർക്ക് ക്യാമ്പസുകളിൽ അവസരങ്ങൾ; വിശദാംശങ്ങൾ അറിയാം

ഇൻഫോപാർക്ക്, ടെക്നോപാർക്ക് ക്യാമ്പസുകളിൽ അവസരങ്ങൾ; വിശദാംശങ്ങൾ അറിയാം

Advertisement

ഇൻഫോപാർക്ക് കൊച്ചി

ജാവ സ്‌പ്രിങ് ബൂട്ട് ഡെവലപ്പർ


എക്സ്പീരിയോൺ ടെക്നോളജീസ്, ജാവ സ്‌പ്രിങ് ബൂട്ട് ഡെവലപ്പറെ തേടുന്നു. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ നാലുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാവണം. ജാവ, ജെ.ഇ.ഇ., സ്‌പ്രിങ്, ഹൈബർനേറ്റ്, ജെബോസ്, അപ്പാച്ചെ ടോംകാറ്റ്, റെസ്റ്റ്, മൈ എസ്.ക്യു.എൽ. സെർവർ എന്നിവയിൽ പ്രാവീണ്യമുണ്ടാവണം.
ഇ-മെയിൽ:careers@experionglobal.com, വിലാസം: നാലാം നില, അതുല്യ ബിൽഡിങ്, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി. വെബ്: www.experionglobal.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27.

അക്കൗണ്ട്‌സ് എക്സിക്യുട്ടീവ്


കൂൾമൈൻഡ്സ് ടെക്നോളജീസ്, അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവിനെ തേടുന്നു. ബി.കോം./ തത്തുല്യ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 2-4 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക്‌ അപേക്ഷിക്കാം.
ഇ-മെയിൽ:car@coolmindsindsinc.com, വിലാസം: ഇൻഫോപാർക്ക് ഫെയ്‌സ് 1, കാക്കനാട്, കൊച്ചി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27.

ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യുട്ടീവ്


ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവിനെ (ഐ.ടി. സെയിൽസ്) തേടുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷൻ/ മാർക്കറ്റിങ്/ ഐ.ടി.യിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 1-2 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
ഇ-മെയിൽ:aswathy@orestestech.com, വിലാസം: കാർണിവൽ ഇൻഫോപാർക്ക് ഫെയ്‌സ് 1, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി. വെബ്: www.orestestech.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30.

സീനിയർ എ.ഐ. എൻജിനിയർ


സ്‌കാസിസ് സോഫ്റ്റ്‌വേർ സൊല്യൂഷൻസ്, സീനിയർ എ.ഐ. എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫോപാർക്ക് തൃശ്ശൂർ കാമ്പസിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട മേഖലയിൽ 4-7 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പൈത്തണിൽ പ്രാവീണ്യത്തോടൊപ്പം എസ്.ക്യു.എൽ., നോൺ എസ്.ക്യു.എൽ. ഡേറ്റാബേസുകളെക്കുറിച്ചുള്ള അറിവുമുണ്ടാവണം.
ഇ-മെയിൽ: ramya.vijayan@scasystech.com, വിലാസം: ഇന്ദീവരം ബിൽഡിങ്, ഇൻഫോപാർക്ക് തൃശ്ശൂർ, കൊരട്ടി. വെബ്: www.scasystech.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15.

ടെക്‌നിക്കൽ റൈറ്റർ


വി.ഐ. പോയിന്റ് സൊല്യൂഷൻസ്, ടെക്‌നിക്കൽ റൈറ്റർ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. ഇംഗ്ലീഷ്/ ജേണലിസം/ ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. സി.എം.എസ്., വേർഡ്പ്രസ്സ്, എച്ച്.ടി.എം.എൽ എന്നിവയിൽ പരിചയത്തോടൊപ്പം മികച്ച ആശയവിനിമയശേഷിയുമുണ്ടാവണം.
ഇ-മെയിൽ: hr@vipointsolutions.net, വിലാസം: കാർണിവൽ ഇൻഫോപാർക്ക് ഫെയ്‌സ് 2, കൊച്ചി. വെബ്: www.vipointsolutions.net. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 30.

ക്യു.എ. എൻജിനിയർ


ഒറെസ്റ്റസ് ടെക്‌നോളജീസ്, ക്യു.എ. എൻജിനിയറെ തേടുന്നു. കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വേർ എൻജിനിയറിങ്ങിൽ ബിരുദമുള്ള തുടക്കക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.
ഇ-മെയിൽ: aswathy@orestestech.com, വിലാസം: കാർണിവൽ ഇൻഫോപാർക്ക് ഫെയ്‌സ് 1, ഇൻഫോപാർക്ക് കാമ്പസ്, കാക്കനാട്, കൊച്ചി. വെബ്: www.orestestech.com. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 23.

ജൂനിയർ എൻജിനിയർ


അഡ്വെൻസർ എൻജിനിറിങ് സർവീസസ്, ജൂനിയർ എൻജിനിയറെ തേടുന്നു. 1-2 വർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം.
ഇ-മെയിൽ: jobs@advenser.com , വിലാസം: ലുലു സൈബർ ടവർ 1, ഇൻഫോപാർക്ക്,കൊച്ചി. വെബ്: www.advenser.com. അപേക്ഷസ്വീകരിക്കുന്ന അവസാനതീയതി: നവംബർ 30.

ടെക്നോപാർക്ക് തിരുവനന്തപുരം

സെക്യൂരിറ്റി സൊല്യൂഷൻ സ്പെഷ്യലിസ്റ്റ്


ഗ്രൂപ്പോസെനിറ്റ് ഇന്ത്യ, മൈക്രോസോഫ്റ്റ് 365 സെക്യൂരിറ്റി സൊല്യൂഷൻ സ്പെഷ്യലിസ്റ്റിനെ തേടുന്നു. മൈക്രോസോഫ്റ്റ് 365 സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിലോ ക്ലൗഡ് സെക്യൂരിറ്റി തസ്തികകളിലോ 3-6 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഇ-മെയിൽ: വിലാസം: ഗ്രൗണ്ട് ഫ്ളോർ, പെരിയാർ ബിൽഡിങ്, ടെക്നോപാർക്ക്, തിരുവനന്തപുരം. വെബ്: www.gruppozenit.com. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 18.

ഓട്ടോമേഷൻ എൻജിനിയർ


സിംപ്‌ലോജിക്സ്‌ സൊല്യൂഷൻസ്, ഓട്ടോമേഷൻ എൻജിനിയർ/സീനിയർ ഓട്ടോമേഷൻ എൻജിനിയറെ തേടുന്നു. സോഫ്റ്റ്‌വേർ ടെസ്റ്റ് ഓട്ടോമേഷനിൽ 3-7 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സെലീനിയം വെബ്ഡ്രൈവറിൽ പരിചയവും ജാവ അല്ലെങ്കിൽ സി ഷാർപ്പിൽ പ്രാവീണ്യവും വേണം. ടെസ്റ്റ്എൻജി, ജെയൂണിറ്റ്, എൻയൂണിറ്റ് തുടങ്ങിയ ഓട്ടോമേഷൻ ഫ്രെയിംവർക്കുകളിലെ ധാരണയും ഗിറ്റും ജിറ അല്ലെങ്കിൽ അസൂർ ഡെവ്ഓപ്സ് പോലുള്ള ഡിഫെക്ട് ട്രാക്കിങ് ടൂളുകളിൽ പരിചയവുമുണ്ടാവണം. എ.പി.ഐ. ടെസ്റ്റിങ്ങിലുള്ള അറിവും ജെങ്കിൻസ് അല്ലെങ്കിൽ അസൂർ ഡെവ്ഓപ്സ് പോലുള്ള സി.ഐ./സി.ഡി. ടൂളുകളിലുള്ള പരിചയവും വേണം.
ഇ-മെയിൽ: roshni@simplogics.com, വിലാസം: മൂന്നാം നില, നിള ബിൽഡിങ്, ടെക്നോപാർക്ക്, തിരുവനന്തപുരം. വെബ്: www.simplogics.com. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 5.

വെബ് ഡിസൈനർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്


ക്വാസാരിക്സ്, വെബ് ഡിസൈനർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവിനെ തേടുന്നു. കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഡിജിറ്റൽ മാർക്കറ്റിങ്/ വെബ് ഡിസൈനിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉളളവർക്ക് അപേക്ഷിക്കാം. എച്ച്.ടി.എം.എൽ., സി.എസ്.എസ്., റെസ്പോൺസീവ് വെബ് ഡിസൈൻ, വെബ്സൈറ്റ് മാനേജ്മെന്റ് എന്നിവയിൽ അറിവും വേർഡ്പ്രസ് അല്ലെങ്കിൽ മറ്റ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റങ്ങളിൽ (സി.എം.എസ്.) പരിചയവും വേണം. എസ്.ഇ.ഒ., സോഷ്യൽ മീഡിയ മാർക്കറ്റിങ് എന്നിവയെക്കുറിച്ചുള്ള അറിവുമുണ്ടാവണം. ഗൂഗിൾ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
ഇ-മെയിൽ: careers@quasarix.co.in, വിലാസം: എസ്.ടി.പി.ഐ., ടെക്നോപാർക്ക്, തിരുവനന്തപുരം. വെബ്: www.quasarix.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15.

സീനിയർ ജാവ ഡെവലപ്പർ


ഇ.സി.എസ്. ബിസിനസ് സൊല്യൂഷൻസ്, സീനിയർ ജാവ ഡെവലപ്പർ/ഇംപ്ലിമെന്റേഷൻ എൻജിനിയറെ തേടുന്നു. ജാവയിൽ അഞ്ചുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. മൈക്രോസർവീസസ് ആർക്കിടെക്ചറിൽ പ്രാവീണ്യവും ജാവ, ഒബ്ജക്ട് ഓറിയന്റഡ് ഡിസൈൻ, സ്‌പ്രിങ്, സ്‌പ്രിങ് ബൂട്ട് ഉൾപ്പെടെയുള്ള ഡിസൈൻ പാറ്റേണുകളിൽ ധാരണയുമുണ്ടാവണം. ജെക്വറി, എച്ച്.ടി.എം.എൽ., സി.എസ്.എസ്., ജാവാസ്‌ക്രിപ്റ്റ് എന്നിവയിൽ അറിവും വേണം.
ഇ-മെയിൽ: careers@ecsfin.com, വിലാസം: നാലാം നില, ടെക്നോപാർക്ക് ഫെയ്‌സ് 1 കാമ്പസ്, തിരുവനന്തപുരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30

LEAVE A REPLY

Please enter your comment!
Please enter your name here