ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ എൻജിനീയറിങ്, ടെക്നോളജി ആർക്കിടെക്ചർ എന്നീ മേഖലകളിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.ബി.ഐ. കരാർ അടിസ്ഥാനത്തിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്.
Also Read: തണുപ്പ് കാലത്ത് ആസ്ത്മരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജനറൽ മാനേജർ & ചീഫ് എ.ഐ ഓഫീസർ, വിവിധ സാങ്കേതിക മേഖലകളിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, എ.ഐ ആർക്കിടെക്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികകളും യോഗ്യതകളും:
ജനറൽ മാനേജർ & ചീഫ് എ.ഐ ഓഫീസർ:
ക്യാൻഡിഡേറ്റുകൾക്ക് കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എന്നിവയിലൊന്നിൽ B.E/B.Tech/M.Tech അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടർ സയൻസിൽ M.Sc, M.A (സ്റ്റാറ്റിസ്റ്റിക്സ്), M.Stat, MCA യോഗ്യത ഉണ്ടായിരിക്കണം.
ഡെപ്യൂട്ടി ജനറൽ മാനേജർ (DGM):
DGM (റിസ്ക് ആൻഡ് ഓപ്പറേഷണൽ അനലിറ്റിക്സ്), DGM (എ.ഐ ഗവേണൻസ് ആൻഡ് കംപ്ലയൻസ്), DGM (ഡാറ്റാ എൻജിനീയറിംഗ്, മോഡൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ആൻഡ് എ.ഐ ഓപ്സ്) എന്നീ തസ്തികകളിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രോണിക്സ് അനുബന്ധ വിഷയങ്ങളിലുള്ള B.E/B.Tech/M.Tech അല്ലെങ്കിൽ M.Sc/M.A (സ്റ്റാറ്റിസ്റ്റിക്സ്), M.Stat, MCA എന്നിവയാണ് യോഗ്യത.
എ.ഐ സൊല്യൂഷൻ ആർക്കിടെക്റ്റ്:
കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ് എന്നിവയിലൊന്നിലുള്ള ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം.
എന്റർപ്രൈസ് എ.ഐ ആർക്കിടെക്റ്റ്:
കമ്പ്യൂട്ടർ സയൻസ്, ഐ.ടി, എൻജിനീയറിങ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൊന്നിലുള്ള ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം.
തിരഞ്ഞെടുപ്പ് പ്രക്രിയ:
ഷോർട്ട്‌ലിസ്റ്റിങ്, ഇന്റർവ്യൂ, കോസ്റ്റ്-ടു-കമ്പനി (സി.ടി.സി.) ചർച്ചകൾ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 100 മാർക്കിലാണ് ഇന്റർവ്യൂ നടത്തുന്നത്. ആദ്യത്തെ നാല് പ്രധാന തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും നേട്ടങ്ങളും വിശദീകരിക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷനും അവതരിപ്പിക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനുമായി sbi.bank.in വെബ്സൈറ്റ് സന്ദർശിക്കുക.





























