26.1 C
Kollam
Thursday 5th November, 2026 | 09:37:14 AM
Home News Breaking News കരിങ്കൽ ക്വാറിയിൽ സംഘർഷം; 3 ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ, 75 പേർക്കെതിര കേസ്സെടുത്തു

കരിങ്കൽ ക്വാറിയിൽ സംഘർഷം; 3 ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ, 75 പേർക്കെതിര കേസ്സെടുത്തു

Advertisement

കോഴിക്കോട് :ജില്ലയിലെ വിലങ്ങാട് ചിറ്റാരി മലയിൽ കരിങ്കൽ ക്വാറിക്കെതിരെ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസും സമരക്കാരും തമ്മിൽ ശക്തമായ സംഘർഷം.

അടുത്തിടെ ഉരുൾപൊട്ടലുണ്ടായ അതീവ പരിസ്ഥിതി ലോല പ്രദേശമായ വിലങ്ങാട് ചിറ്റാരി മലയിൽ, ജനവാസ മേഖലയോടും വനാതിർത്തിയോടും ചേർന്ന് വൻകിട ഖനനം നടത്താനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാരും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തിറങ്ങിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഖനനത്തിന് പോലീസ് സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.

സമരക്കാർ പോലീസ് ബാരിക്കേഡുകളും സുരക്ഷാ വലയവും ഭേദിച്ച് ക്വാറി ഭൂമിയിലേക്കും അവിടുത്തെ ക്യാമ്പ് ഓഫീസിലേക്കും ഇരച്ചുകയറാൻ ശ്രമിക്കുകയും, ഇത് പോലീസുമായുള്ള കടുത്ത തർക്കത്തിലും സംഘർഷത്തിലും കലാശിക്കുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉൾപ്പെടെ ഉപയോഗിച്ചു. 3 ഡി വൈ എഫ് ഐ പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തു.75 പേർക്കെതിരെ കേസ്സെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here