Advertisement
കായംകുളം. പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു. വൈദ്യ പരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തള്ളി മാറ്റിയാണ് കായംകുളം സ്വദേശി നസീം രക്ഷപ്പെട്ടത്
ഇന്ന് പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ ബൈക്ക് മോഷണം കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്. പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്


































