25.9 C
Kollam
Friday 16th October, 2026 | 09:33:10 AM
Home News Kerala സ്പോർട്സ് ക്വാട്ടയിൽ ആംഡ് പോലീസ് ഇൻസ്പെക്ടർമാരുടെ നിയമനത്തിലെ ക്രമക്കേട്,ഹർജിയിൽ ഇന്ന് വിധി

സ്പോർട്സ് ക്വാട്ടയിൽ ആംഡ് പോലീസ് ഇൻസ്പെക്ടർമാരുടെ നിയമനത്തിലെ ക്രമക്കേട്,ഹർജിയിൽ ഇന്ന് വിധി

തിരുവനന്തപുരം.സ്പോർട്സ് ക്വാട്ടയിൽ ആംഡ് പോലീസ് ഇൻസ്പെക്ടർമാരുടെ നിയമനത്തിലെ ക്രമക്കേട് ആരോപണത്തിൽ സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ബോഡി ബിൽഡർമാരായ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവരുടെ നിയമനത്തിൽ ചട്ടലംഘനം നടന്നെന്നാണ് ആരോപണം.

കായികക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ നിയമിക്കാൻ അന്നത്തെ എഡിജിപി എസ്. ശ്രീജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടെന്നാണ് ഹർജിക്കാരന്റെ വാദം. ചിത്തരേഷിന് ഫ്ലാറ്റ് ഫൂട്ട് ഉള്ളതിനാൽ നിയമനത്തിന് അയോഗ്യനാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിജിലൻസിന്റെ രഹസ്യ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരം സമഗ്ര അന്വേഷണത്തിന് സർക്കാർ അനുമതി നൽകുന്നില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഹർജി പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here