കൊച്ചി. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകടത്തിൽ, ഒന്നാംപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിഷയത്തിൽ വാദം കേൾക്കുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന സജീവിന്റെ തെളിവെടുപ്പ് പൂർത്തിയായെന്നും, റിമാൻഡിൽ തുടരേണ്ട സാഹചര്യമില്ല എന്നുമാണ് വാദം. ആകസ്മികമായി സംഭവിച്ച വാഹനാപകടം മാത്രമാണെന്നും, പ്രായം കുറഞ്ഞവരാണ് പ്രതികൾ എന്നത് കണക്കിലെടുക്കണമെന്നും വാദമുണ്ട്.
എന്നാൽ സമാനവാദം പോലീസിന്റെ കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ട് പ്രതിഭാഗം ഉന്നയിച്ചപ്പോൾ, മരിച്ച മൂന്നുപേരും ചെറുപ്പക്കാരായിരുന്നു എന്നും അവർക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ തിരിച്ചടിച്ചത്. പ്രോസിക്യൂഷന് പുറമേ മരിച്ച കുട്ടികളുടെ ബന്ധുക്കളുടെ അഭിഭാഷകനും കോടതിയിൽ ജാമ്യ അപേക്ഷയെ എതിർക്കും
































