28.1 C
Kollam
Sunday 29th November, 2026 | 08:18:58 PM
Home Lifestyle Health & Fitness എച്ച്.ഐ.വി ബാധിച്ചവർക്കുള്ള ചികിത്സാ നിർദ്ദേശങ്ങളിൽ ഭക്ഷണം പ്രധാന ഘടകമാകുന്നത് എന്തുകൊണ്ട്?

എച്ച്.ഐ.വി ബാധിച്ചവർക്കുള്ള ചികിത്സാ നിർദ്ദേശങ്ങളിൽ ഭക്ഷണം പ്രധാന ഘടകമാകുന്നത് എന്തുകൊണ്ട്?

Advertisement

എല്ലാ വർഷവും ഡിസംബർ 1-ന് ‘ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. എയ്ഡ്‌സ് (AIDS) മൂലമുണ്ടായ രോഗങ്ങളാൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർമ്മിക്കാനും ഈ രോഗത്തെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ എത്രത്തോളം പുരോഗമിച്ചു എന്ന് വിലയിരുത്താനും ലോകം ‘ലോക എയ്ഡ്‌സ് ദിനം’ ആചരിക്കുന്നു. എച്ച്.ഐ.വി (HIV) ബാധിച്ചവർക്കുള്ള ചികിത്സാ നിർദ്ദേശങ്ങളിൽ ഭക്ഷണം ഒരു പ്രധാന ഘടകമാകമാണ്.

Also Read: ‘സിഎജിയോട് മറുപടിയേണ്ടി വരും’; ജിഎൻഎ ഇടപാടിൽ കെഎസ്ഇബി ഉയര്‍ത്തിയത് അതിശക്തമായ എതിര്‍പ്പ്; എം ജി രാജമാണിക്യം നൽകിയ കത്ത് പുറത്ത്

എച്ച്.ഐ.വി (HIV) ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ശരീരത്തിലുടനീളം വ്യാപിക്കുന്നു. എച്ച്.ഐ.വി ബാധിതരായ ആളുകളുടെ ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ടെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യനുമായ ശാലിനി അരവിന്ദ് പറയുന്നു.

എച്ച്.ഐ.വി രോഗികൾ പലതരം പോഷകാഹാര വെല്ലുവിളികൾ നേരിടുന്നുണ്ട്. ശരീരത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന നീർക്കെട്ടും (chronic inflammation) ദുർബലമായ രോഗപ്രതിരോധ ശേഷിയും ഇവർക്കുണ്ടാകാം. ഇത് ഹൃദയാരോഗ്യം, വൃക്കകൾ, കരൾ, ചർമ്മം തുടങ്ങിയവയെ ബാധിക്കാൻ ഇടയാക്കും.

പേശീക്ഷയവും സൂക്ഷ്മ പോഷകങ്ങളുടെ കുറവും ഉണ്ടാകുന്നു, ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പോഷകാഹാരക്കുറവ് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നു, ദുർബലമായ പ്രതിരോധ സംവിധാനം വീണ്ടും അണുബാധയ്ക്ക് വഴിയൊരുക്കുന്നു. ഭക്ഷണം ലഭ്യമല്ലാത്തതോ ഗുണനിലവാരം കുറഞ്ഞതോ ആയ സാഹചര്യങ്ങളിൽ പോഷക സപ്ലിമെന്റുകൾ (supplements) നൽകാതെ ഈ അധിക ആവശ്യം നിറവേറ്റുക സാധ്യമായെന്നു വരില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

എച്ച്.ഐ.വിയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ഭക്ഷണം കഴിക്കുന്നത് ശാരീരികമായി പ്രയാസകരമാക്കിയേക്കാം. വായയിലെ വ്രണങ്ങൾ, വിശപ്പില്ലായ്മ, രുചിയിലുണ്ടാകുന്ന മാറ്റങ്ങൾ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ ഉതകുന്ന രീതിയിലുള്ള പോഷകാഹാര ക്രമീകരണങ്ങൾ ആവശ്യമാണ്.

പോഷകസമൃദ്ധമായ ഭക്ഷണം ചെറിയ അളവിൽ, ഇടയ്ക്കിടെ കഴിക്കാൻ നിർദ്ദേശിക്കണം. ഒപ്പം ഭക്ഷണത്തിന്റെ ഘടനയും അനുയോജ്യമായിരിക്കണം. ദിവസം മുഴുവനായി ചെറിയ നാല് തവണകളായി ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ എളുപ്പമാവുക.

സമീകൃതാഹാരം ശരീരഭാരം നിലനിർത്താനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ശരീരം നന്നായി പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം നൽകാനും സഹായിക്കുന്നു. ചികിത്സയിലായിരിക്കുമ്പോൾ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യം പരിപാലിക്കാനും ഇത് സഹായിക്കുന്നു.

ആരോഗ്യകരമായ ഒരു ഭക്ഷണക്രമത്തിൽ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ശരിയായ മിശ്രിതം ഉണ്ടായിരിക്കണം. പയറുവർഗ്ഗങ്ങൾ, പാൽ, മുട്ട, നട്‌സുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ദൈനംദിന പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here