26.4 C
Kollam
Friday 6th November, 2026 | 10:25:54 AM
Home News Breaking News നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിൻ്റെ ജാമ്യാപേക്ഷ എതിർത്ത് ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിൻ്റെ ജാമ്യാപേക്ഷ എതിർത്ത് ഗോപികയുടെ കുടുംബം

Advertisement

കൊച്ചി:നെടുമ്പാശ്ശേരി വാഹനാപകടത്തിൽ
സുഹൈലിന്റെ ജാമ്യാപേക്ഷ എതിർത്ത് മരിച്ച ഗോപികയുടെ കുടുംബം.
ജാമ്യം നൽകരുതെന്ന് എതിർസത്യവാങ്മൂലം നൽകി.
60 കിലോമീറ്റർ സ്പീഡ് ലിമിറ്റുള്ള റോഡിൽ 162 കിലോമീറ്റർ അധികം വേഗത്തിൽ കാറോടിച്ചു
11 സെക്കൻഡിൽ അര km ദൂരം പിന്നിട്ടതായി സിസിടിവി ദൃശ്യങ്ങൾ
218 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്നത് ദൃശ്യങ്ങൾ മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു .

സ്ഥിരമായി അമിതവേഗത്തിൽ കാറോടിക്കുകയും റേസിങ് നടത്തുകയും ചെയ്തിരുന്നു
അപകടദിവസം മൂന്ന് ബാറിൽ നിന്നായി നാല് തവണ മദ്യപിച്ചു .
രക്തത്തിൽ 161 മില്ലിഗ്രാം മദ്യത്തിൻ്റെ അംശം കണ്ടെത്തി
അനുവദനീയമായ പരിധിക്ക് 5.3 ഇരട്ടിയാണ് ഇത് .
അവസാനത്തെ ബാറിൽ മാത്രം ചിലവിട്ടത് 4000 രൂപയ്ക്ക് മുകളിൽ
സിന്തറ്റിക് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനാഫലം കാത്തിരിക്കുകയാണ് .

അപകടത്തിന് തൊട്ടുമുമ്പ് കൂട്ടുപ്രതികൾ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു.
അറസ്റ്റിനു ശേഷം റേസിംഗ് ദൃശ്യങ്ങൾ കുടുംബം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു.

അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയില്ല.
പ്രായപൂർത്തിയാകാത്തവർ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്ന കേസുകൾ ദൈനംദിനം കൂടിവരുന്നു .

ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകും.
നിയമലംഘനം നടത്തുന്ന യുവാക്കൾക്കിടയിൽ നിയമനടപടിയോടുള്ള ഭയം കുറയും.
അന്വേഷണം പൂർത്തിയാകുന്നത് വരെ ജാമ്യം നൽകരുത് എന്നും കുടുംബം ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here