Home News Kerala സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; ആസൂത്രണം യുവനടി അതുല്യയുടേത്; ഒടുവിൽ അറസ്റ്റ്

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; ആസൂത്രണം യുവനടി അതുല്യയുടേത്; ഒടുവിൽ അറസ്റ്റ്

kochi-doctor-attack-case
Advertisement

കൊച്ചിയിൽ യുവഡോക്ടർ ആക്രമിക്കപ്പെടുകയും തട്ടിപ്പിനിരയാകുകയും ചെയ്തത് ക്രൂരമർദനമ നേരിട്ടശേഷമെന്ന് പരാതി. കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ നാൽപത്തൊന്നുകാരനായ ഡോക്ടര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തിൽ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്ര (32), നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പള്ളി (42, ബിബിൻ ബേബി), കെ ബി വിഷ്ണു (31) എന്നിവരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ്‌ പ്രതികളായ ഒമ്പതുപേർക്കായി അന്വേഷണം തുടരുകയാണ്.

പൊന്നുരുന്നിയിലെ അപ്പാർട്ട്‌മെന്റില്‍ ഈ മാസം രണ്ടിനായിരുന്നു സംഭവം. പ്രതികളില്‍ ഒരാളുടെ അമ്മയുടെ അനിയത്തിക്ക് അസുഖം മൂർച്ഛിച്ചെന്നും ചികിത്സ വേണമെന്നും അറിയിച്ച് ഡോക്ടറെ അപ്പാര്‍ട്മെന്റിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ചെറിയമ്മയെ മയക്കുമരുന്ന് നൽകിയശേഷം പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

മുഖത്തും മുതുകത്തും ക്രൂരമായ മർദനമേറ്റ ഡോക്ടറെ മണിക്കൂറുകൾക്ക് ശേഷമാണ് സംഘം വിട്ടയച്ചത്. കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡോക്ടർ കടവന്ത്ര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ രണ്ട്‌ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ സംഘം കവർന്നതായും പരാതിയിലുണ്ട്. ജില്ലയുടെ വിവിധ ഇടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂവരെയും മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here