26.4 C
Kollam
Friday 6th November, 2026 | 10:38:50 AM
Home News Local മരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 40 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

മരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 40 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

Advertisement

കരുനാഗപ്പള്ളി: മരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 40 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. കരുനാഗപ്പള്ളി കരോട്ടുമുക്ക് സ്വദേശി ഹംസ (40) ആണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് 4.30ഓടെ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലായിരുന്നു സംഭവം. 40 അടിയോളം ഉയരമുള്ള ആഞ്ഞിലിമരം മുറിക്കാനായി ഹംസയും സംഘവും എത്തിയതായിരുന്നു. മരത്തിന്റെ ചില്ലകൾ കോതിയശേഷം മരം മുറിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുത ലൈനിൽനിന്ന് ഹംസയ്ക്ക് ഷോക്കേൽക്കുകയായിരുന്നു.
വൈദ്യുതാഘാതത്തിൽ ബോധരഹിതനായ ഹംസ മരത്തിൽ ചാരിനിൽക്കുന്ന നിലയിലായി. അപകടം കണ്ട ഒപ്പമുണ്ടായിരുന്നവർ ഉടൻ മരത്തിൽ കയറി ഹംസയെ താഴേക്ക് വീഴാതിരിക്കാൻ കയർ ഉപയോഗിച്ച് മരത്തോട് ചേർത്ത് ബന്ധിച്ചു. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here