Advertisement
കോഴിക്കോട് :വിഖ്യാത കളിയെഴുത്തുകാരനും മുതിർന്ന കായിക മാധ്യമപ്രവർത്തകനുമായ ഭാസി മാലാപ്പറമ്പ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ (FIFA) ലോകകപ്പുകൾ നേരിട്ട് കവർ ചെയ്ത കായിക മാധ്യമപ്രവർത്തകരിൽ ഒരാളാണ് അദ്ദേഹം. 1982-ലെ ലോകകപ്പ് മുതൽ വിവിധ കാലഘട്ടങ്ങളിലെ ഫിഫ ലോകകപ്പുകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫ്രീലാൻസ് കായിക മാധ്യമപ്രവർത്തകനായി ദീർഘകാലം സജീവമായിരുന്നു. കോഴിക്കോട്ടെ ഫുട്ബോൾ അടക്കമുള്ള കായിക സംസ്കാരത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ്.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മനസ്സുകൾ സാഗരങ്ങൾ’ എന്ന പുസ്തകം അദ്ദേഹത്തിന്റേതാണ്.

































