27.1 C
Kollam
Tuesday 3rd November, 2026 | 11:57:15 PM
Home News Breaking News ചങ്ങനാശ്ശേരിയിൽ മദ്യ ലഹരിയിൽ കാറോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച 18 കാരനെ നാട്ടുകാർ സാഹസീകമായി...

ചങ്ങനാശ്ശേരിയിൽ മദ്യ ലഹരിയിൽ കാറോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച 18 കാരനെ നാട്ടുകാർ സാഹസീകമായി പിടികൂടി

Advertisement

ചങ്ങനാശ്ശേരി: മദ്യലഹരിയിൽ 18-കാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. സംഭവം കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിലാണ് നടന്നത്. തിരുവല്ല സ്വദേശിയായ ഗോകുൽ ബിനു (18) ആണ് പ്രതി.
മദ്യലഹരിയിൽ അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ കോട്ടയം തെങ്ങണ ഭാഗത്ത് വെച്ച് റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാർ അതിസാഹസീകമായി പിന്തുടർന്ന് പിടികൂടുകയും ഡ്രൈവർ ഗോകുലിനെ തൃക്കൊടിത്താനം പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് തൃക്കൊടിത്താനം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here